ചണ്ഡിഗഢ്: പത്താന്‍കോട്ടില്‍ മൂന്ന് ആയുധധാരികള്‍ തോക്ക്ചൂണ്ടി വാഹനം തട്ടിയെടുത്ത സംഭവം പുറത്തുവന്നതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പത്താന്‍കോട്ട് ജില്ലയിലെ സുജന്‍പൂരിലാണ് സംഭവം. പത്താന്‍കോട്ട്- ജമ്മു ദേശീയപാതയില്‍ പത്താന്‍കോട്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് സുജന്‍പൂര്‍.
കഴിഞ്ഞ ജനുവരിയില്‍ ഇതേപോലെ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം തട്ടിയെടുത്താണ് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. സൈനിക വേഷത്തില്‍ എത്തിയ ആറു പേരാണ് ആക്രമണം നടത്തിയത്.
എന്നാല്‍ ഇതൊരു വാഹനമോഷണശ്രമമാണെന്നും, ഭീകരാക്രമണവുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ചവരാണ് വാഹനം തട്ടിയെടുത്ത്.
















