കല്‍പ്പറ്റ : 2015-16 വര്‍ഷത്തില്‍ മലബാര്‍ മേഖല യൂണിയനിലെ അഞ്ച് ഡെയറികളില്‍ നിന്നും, ഏറ്റവും മികച്ച സെയില്‍സ് പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കുന്ന ഡെയറിക്ക് മലബാര്‍ മേഖല യൂണിയന് നല്കി വരുന്ന ബെസ്റ്റ്സെയില്സ് പെര്‍ഫോമന്‍സ് അവാര്‍ഡ് മില്‍മ വയനാട് ഡെയറി കരസ്ഥമാക്കി.
ഇത് മൂന്നാം തവണയാണ് വയനാട് ഡെയറിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.
നിലവില്‍ വയനാട് ഡെയറിയില്‍ നിന്നും ദിനംപ്രതി ശരാശരി 91000 ലിറ്റര്‍ പാല്, 16800 ലിറ്റര്‍ തൈര്, 3200 ലിറ്റര്‍ സംഭാരം എന്നിവയും, കൂടാതെ നെയ്യ്, പനീര്‍, ബട്ടര്‍, സിപ്-അപ്, പാലട എന്നിവയുടെ ഉത്പാദനവും വിപണനവും നടക്കുന്നു. വയനാട് ജില്ലയിലെ വിപണനത്തിനുപരിയായി കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിലും, മലപ്പുറം ജില്ലയിലെ കോട്ടക്കലിലും, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലും പ്രവര്‍ത്തിക്കുന്ന മി ല്ക്ക് മാര്‍ക്കറ്റിംഗ് ഡിപ്പോകള്‍ വഴിയാണ് ഡെയറിയുടെ വിപണനശൃംഖല പൂര്‍ത്തിയാകുന്നത്. മലബാര്‍മേഖല യൂണിയന്റെ ഹെഡോഫീസില്‍ നടന്ന ചടങ്ങില്‍ മേഖല യൂണിയന്ചെയര്മാന് സുരേന്ദ്രനില്‍ നിന്നും വയനാട്. ഡെയറി സീനിയര്‍മാനേജര്‍ ഡിഎസ് കോണ്ട അവാര്‍ഡ്ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: