മാനന്തവാടി : ഭര്തൃപീഡനത്തെതുടര്ന്ന് ഗുരുതരപരിക്കുകളോടെ യുവതി ജില്ലാആശുപത്രിയില്‍ ചികിത്സയില്‍. മാനന്തവാടി ഒഴക്കോടി പുത്ത ന്പ്പുരയില് വിനീത(30) ആണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. 12 വര്‍ഷം മുന്‍പാണ് ശെല്‍വരാജുമായി വിനീതയുടെ വിവാഹം കഴിഞ്ഞത്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. കല്യാണം കഴിഞ്ഞശേഷം ശെല്‍വരാജ് തന്നെ പതിവായി ദേഹോഉപദ്രവം ചെ യ്യാറുള്ളതായി വിനീത പറയുന്നു. വിവാഹശേഷം തോണിച്ചാലിലായിരുന്നു താമസം.
പീഡനം സഹിക്കനാവാതെ ഒഴക്കോടിയിലെ അമ്മവീട്ടിലേക്ക് താ മസം മാറുകയും ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചക്കഴിഞ്ഞ് വീട്ടിലെത്തിയ ഭര് ത്താവ് വലിയ വടി ഉപയോഗിച്ച് തന്നെ മര്ദ്ദിച്ചുവെന്നാ ണ് വിനീത പറയുന്നുത്. ചികിത്സയില്‍ കഴിയുന്ന വിനീതയുടെ തലക്ക് പത്ത് തുന്നുണ്ട്. ഇത്രയൊക്കെയായിട്ടും പോലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: