ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയുടെ പേരില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വീണ്ടും അക്രമം. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു.
രോഹിത് സംഭവത്തിനു ശേഷം ദീര്‍ഘനാള്‍ അവധിയിലായിരുന്ന വിസി അപ്പാറാവു അവധി കഴിഞ്ഞ് ഇന്നലെ ജോലിക്ക് എത്തിയിരുന്നു. വിസിക്കെതിരെ സമരം നടത്തിയവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അവര്‍ വിസിയുടെ ഓഫീസില്‍ അക്രമം അഴിച്ചുവിട്ടു
.ജനലുകളും കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറും അടിച്ചും കല്ലെറിഞ്ഞും തകര്‍ത്ത ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. പുറത്തെ പൂച്ചെടികള്‍ വരെ നശിപ്പിച്ചു. തുടര്‍ന്ന് വിസിയുടെ പത്രസമ്മേളനം തടഞ്ഞ അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും തിരിഞ്ഞു. അക്രമങ്ങള്‍ക്കിടയില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വിസിയെ അറസ്റ്റു ചെയ്യണമെന്നാണ് അവരുടെ ആവശ്യം.
















