കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന വിവിധ പ്രചരണ സാമഗ്രികളുടെ നിരക്കിന്റെ അന്തിമ പട്ടിക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ പ്രസിദ്ധീകരിച്ചു. ജില്ലയിലെ പ്രാദേശിക നിരക്ക് പ്രകാരം കണക്കാക്കിയ ഈ പട്ടികയില്‍ സ്ഥാനാര്‍ത്ഥികളുടെ/പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാന്‍ അടിസ്ഥാനമാക്കുക.
നിരക്കുകള്‍ കണക്കാക്കാന്‍ നേരത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ നിരക്ക് പ്രസ്തുത യോഗത്തില്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ നിരക്കിനേക്കാള്‍ 10 ശതമാനം അധികം കണക്കാക്കിയാണ് പുതിയ നിരക്ക് തയ്യാറാക്കുക എന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. പരാതികള്‍ നാല് ദിവസത്തിനകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. പരാതികള്‍ ലഭിച്ചില്ല. എന്നാല്‍ ഫ്ളക്ല് ചതുരശ്ര അടിക്ക് 10 രൂപയാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രാദേശികമായി അന്വേഷിച്ചപ്പോള്‍ ലഭിച്ച നിരക്ക് ചതുരശ്ര അടിക്ക് 12.50 രൂപയായിരുന്നു.
തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാനുള്ള മിനിമം നിരക്കാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. യഥാര്‍ത്ഥ നിരക്ക് അതില്‍ കൂടുതലായാല്‍ അതായിരുക്കും കണക്കിലെടുക്കുക. പ്രചാരണ സാമഗ്രികള്‍, നിരക്ക് (രൂപയില്‍) എന്ന ക്രമത്തില്‍ പട്ടിക ചുവടെ.
ആംപ്ലിഫയറും മൈക്രോ ഫോണുമടക്കം ലൗഡ് സ്പീക്കറിന്റെ വാടക ചാര്‍ജ്ജ്: പ്രതിദിനം 1650-2320. പ്രസംഗ പീഠം/പന്തല്‍ നിര്‍മ്മാണം (നാലോ അഞ്ചോ പേര്‍ക്ക്): പ്രതിദിനം 1100-1650. തുണികൊണ്ടുള്ള ബാനര്‍ : ആറ് ചതുരശ്ര അടിയുടെ ഒന്നിന് 220-440. തുണി കൊണ്ടുള്ള കൊടി : ഒന്നിന് 110-330. പാര്‍ട്ടി ചിഹ്നത്തോടെ തുണിയില്‍ നിര്‍മ്മിച്ച തൊപ്പി: ഒന്നിന് 40. പ്ലാസ്റ്റിക് കൊടി: ഒന്നിന് 22-33. നോട്ടീസ് : 10000 എണ്ണത്തിന് 6600. പോസ്റ്റര്‍ : ഡെമി മള്‍ട്ടി കളര്‍ 5000 എണ്ണത്തിന് 19250, ആര്‍ട്ട് പേപ്പറില്‍ ഡെമി മള്‍ട്ടി കളര്‍ 5000 എണ്ണത്തിന് 22000. ഹോര്‍ഡിങ്ങ്സ് : 15 ചതുരശ്ര അടിക്ക് 1100. മരത്തിന്റെ കട്ടൗട്ട്: ചതുരശ്ര അടിക്ക് 220-1100. വീഡിയോ കാസറ്റ്/സിഡി (പ്രോഗ്രാം റെക്കോഡിങ്ങ്): പ്രോഗ്രാമിന് 1100-4400. ഓഡിയോ കാസറ്റ്സ്/സിഡി(പ്രോഗ്രാം റെക്കോഡിങ്ങ്): പ്രോഗ്രാമിന് 1100-2200. ഗേറ്റുകള്‍ : 4400-6600. കമാനങ്ങള്‍ : 8800-11000. വാഹനങ്ങള്‍ ദിവസ വാടകയ്ക്ക്: ജീപ്പ്/ടെമ്പോ/ട്രക്കര്‍ – കിലോ മീറ്ററിന് 12, സുമോ/ക്വാളിസ്/ഇന്നോവ/ടവേര/സൈലോ (നോണ്‍ എസി) – കിലോ മീറ്ററിന് 15, സുമോ/ക്വാളിസ്/ഇന്നോവ/ടവേര/സൈലോ (എസി) – കിലോ മീറ്ററിന് 18. കാര്‍ – കിലോ മീറ്ററിന് 15, മുച്ചക്ര വാഹനം – ആദ്യ 1.25 കിലോ മീറ്ററിന് 15, തുടര്‍ന്ന് 8. ഓട്ടോറിക്ഷാ-ഗുഡ്സ് മൂന്ന് കിലോ മീറ്ററിന് 100-150, തുടര്‍ന്ന് 20. ഹോട്ടല്‍/ഗസ്റ്റ് ഹൗസ് വാടക : 600-1000 (സിംഗിള്‍ റൂം) 1100-3300 (ഡബ്ള്‍ റൂം). ഡ്രൈവര്‍മാരുടെ വേതനം : 660 രൂപയും ബത്തയും. ഫര്‍ണിച്ചര്‍ : കസേര ഒന്നിന് 6, ടേബിള്‍ 17. ഹോര്‍ഡിങ്ങ് സൈറ്റുകളുടെ വാടക (പി.ഡബ്ല്യു.ഡി) പോയന്റിന് 660. ഹോര്‍ഡിങ്ങ് സൈറ്റുകളുടെ വാടക (നഗരസഭ/മറ്റുള്ളവര്‍) ചതുരശ്ര അടിക്ക് 22-33
മറ്റുള്ളവ
സില്പോളിന് 18-12 അടി: പ്രതിദിനം 77, സില്പോളിന് 15-12 അടി: പ്രതിദിനം 55, സില്പോളിന് 24-18 അടി: പ്രതിദിനം 220, സില്പോളിന് 30-18 അടി: പ്രതിദിനം 275
കരോക്കേ ഗാനമേള: ഒരു കേന്ദ്രത്തിന് 2750, ട്യൂബ്ലൈറ്റ്: പ്രതിദിനം 50, ഹാലജന്‍: 110-165, ദീപാലങ്കാരം: ബള്ബിന് മൂന്ന്, സ്റ്റാന്‍ഡ് ഫാന്‍ : പ്രതിദിനം 275, പോര്‍ട്ടബിള്‍ ജനറേറ്റര്‍ (1200 വാട്ട്) : പ്രതിദിനം 550, പോര്‍ട്ടബിള്‍ ജനറേറ്റര്‍ (2000 വാട്ട്) പ്രതിദിനം 825, പോര്‍ട്ടബിള്‍ ജനറേറ്റര്‍ (2500 വാട്ട്) പ്രതിദിനം 1100, പോര്‍ട്ടബിള്‍ ജനറേറ്റര്‍ (7500 വാട്ട്) പ്രതിദിനം 1650, ജീപ്പ് അനൗണ്‍സ്മെന്റ് (ജനറേറ്ററും മണ്ണെണ്ണയുമടക്കം): പ്രതിദിനം 2200, കെട്ടിട വാടക – വാണിജ്യം: പ്രതിദിനം ചതുരശ്ര അടിക്ക് 28, കെട്ടിട വാടക – ഗാര്‍ഹികം: പ്രതിദിനം ചതുരശ്ര അടിക്ക് 22, ചുവരെഴുത്ത്: ചതുരശ്ര അടിക്ക് 17-28, ഫ്ളക്സ് പ്രിന്റിങ്ങ്: ചതുരശ്ര അടിക്ക് 12.50
പ്രതികരിക്കാൻ ഇവിടെ എഴുതുക: