Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പകയും വിദ്വേഷവും ഒഴിവാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 06:45 pm IST
in Samskriti

മഹാനായ ചിത്രകാരന്‍ ഒരിക്കല്‍ അതിസുന്ദരിയായ ഒരുയുവതിയുടെ ചിത്രം വരച്ചു. അതുകണ്ടവരെല്ലാം അവളുടെ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ ആ ചിത്രകാരനോട് അവള്‍ അയാളുടെ കാമുകിയാണോ എന്ന് തിരക്കി. ‘അല്ല’ എന്നു മറുപടി പറഞ്ഞപ്പോള്‍, അവരോരുത്തരും അവളെ തങ്ങള്‍ക്കു വിവാഹം കഴിക്കണമെന്നും മറ്റാര്‍ക്കും വിട്ടുകൊടുക്കുകയില്ലെന്നും വാശിപിടിക്കാന്‍ തുടങ്ങി.

‘ഈ സുന്ദരി എവിടെയാണ് ഉള്ളതെന്ന് ഞങ്ങള്‍ക്കറിയണം.’ അവര്‍ ആ ചിത്രകാരനെ നിര്‍ബന്ധിച്ചു. ചിത്രകാരന്‍ അവരോടെല്ലാമായി പറഞ്ഞു.’ക്ഷമിക്കണം, വാസ്തവത്തില്‍ ഈ സുന്ദരിയെ ഞാന്‍ കണ്ടിട്ടില്ല ഇവള്‍ക്കു ഭാഷയും മതവും രാജ്യവുമില്ല. ഇവളില്‍ ഞാന്‍ കാണുന്നത് ഒരു വ്യക്തിയുടെ സൗന്ദര്യമല്ല. എന്റെ ഉള്ളില്‍ കണ്ട സൗന്ദര്യമാണ് ഇവളുടെ കണ്ണും മൂക്കും മുഖവും അംഗങ്ങളുമായി ഞാന്‍ വരച്ചത്. അതുകൊണ്ട് നിങ്ങള്‍ ഈ ചിത്രത്തില്‍ അന്ധമായി വിശ്വസിക്കരുത്. പക്ഷേ, അവരാരും അയാളുടെ വാക്കുകള്‍ വിശ്വസിച്ചില്ല.

‘ഇവളെ സ്വന്തമാക്കാന്‍ നിങ്ങള്‍ കള്ളം പറയുകയാണ്’ അവര്‍ ചിത്രകാരനോട് രോഷത്തോടെ പറഞ്ഞു.

‘അല്ല, ലോകം മുഴുവന്‍ അന്വേഷിച്ചാലും ഈ സുന്ദരിയെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇവള്‍ എല്ലാ സൗന്ദര്യത്തിന്റെയും സത്താണ്.’ പക്ഷേ, ചിത്രകാരന്റെ വാക്കുകള്‍ അവഗണിച്ച്, അവര്‍ ആ ചിത്രത്തെ വിശ്വസിച്ചു. ആ സുന്ദരിയെ സ്വന്തമാക്കാനുള്ള ആഗ്രഹത്താല്‍ അവര്‍ പരസ്പരം കലഹിച്ചു. അവസാനം തമ്മിലടിച്ച് അവരെല്ലാം സ്വയം നശിച്ചു.

ഇതുപോലെയാണ് നമ്മളും. ചിത്രത്തിലും ഗ്രന്ഥത്തിലും മാത്രം ഒതുങ്ങുന്ന ഈശ്വരനെ അന്വേഷിക്കുകയാണ് പലരും. ആ തിരച്ചിലിനിടയില്‍ നമുക്കു നമ്മെത്തന്നെ നഷ്ടപ്പെടുകയാണ്. നമ്മള്‍ എന്ത് ആരോപിക്കുന്നുവോ, അതാണ് നാം കാണുന്നത്. പകയുടെയും വിദ്വേഷത്തിന്റെയും കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ലോകത്തെ അങ്ങനെയേ കാണാനാവൂ. എന്നാല്‍ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റെയും കണ്ണുകള്‍കൊണ്ട് നോക്കിയാല്‍ എല്ലായിടവും ഈശ്വരന്റെ സൗന്ദര്യം ദര്‍ശിക്കാന്‍ കഴിയും.

ശാസ്ത്രം പറയുന്നു, ഓരോ നിറമുള്ള കണ്ണാടിവെച്ചാണ് ലോകത്തെ നമ്മള്‍ കാണുന്നതെന്ന്. ആ കണ്ണാടിയിലൂടെ കാണുന്നത് നമ്മുടെ ലോകവും മതവും. അതനുസരിച്ച് നമ്മള്‍ പ്രതികരിക്കുന്നു. അങ്ങനെ മനുഷ്യനെ മനുഷ്യനായിപ്പോലും പലപ്പോഴും നമുക്ക് കാണാന്‍ കഴിയാതെ പോകുന്നു.

ഈയിടെ ഒരു മതാചാര്യനുമായി അമ്മ സംസാരിച്ചു. അദ്ദേഹം പറഞ്ഞ ഒരു സംഭവം മക്കളുടെ കണ്ണു തുറപ്പിക്കുവാന്‍ ഉതകുന്നതാണ്. ആ മതാചാര്യനെ സ്വീകരിക്കാന്‍ ഒരു വീട്ടുകാര്‍ തയ്യാറായി. വീടിനോട് ചേര്‍ന്ന് അവര്‍ ഒരു ആസ്പത്രിയും നടത്തിയിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങി വീട്ടിനുള്ളിലേക്ക് നടക്കുമ്പോള്‍ അദ്ദേഹത്തെ ആചാരപ്രകാരം സ്വീകരിക്കാന്‍ താലത്തില്‍ പുഷ്പവും അരിയും എണ്ണനിറച്ച വിളക്കുമായി അനവധി സ്ത്രീകള്‍ നിന്നിരുന്നു.

വിശിഷ്ടാതിഥി നടന്നു നീങ്ങുന്ന പാതയില്‍ പുഷ്പം വിതറി സ്വീകരിക്കുകയാണ് പതിവ്. പക്ഷേ, ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. അദ്ദേഹം പറഞ്ഞു. ‘സ്വീകരിക്കാന്‍ നിന്ന സ്ത്രീകള്‍ കൈയിലുള്ള താലത്തില്‍ നിന്ന്, അരിയും എണ്ണയും കൂട്ടിച്ചേര്‍ത്ത് എന്റെ മുഖത്തേക്ക് ആഞ്ഞെറിഞ്ഞു. അതില്‍ സ്‌നേഹവും സ്വീകരണവുമായിരുന്നില്ല. മറിച്ച്, ദേഷ്യവും നിഷേധവുമായിരുന്നു. ഞാന്‍ കൈകൊണ്ട് മുഖം പൊത്തി എറിയരുതെന്ന് ആഗ്യം കാട്ടി. പക്ഷേ. ഏറു തുടര്‍ന്നു.’

ഇഷ്ടമില്ലാത്തവരെയാണോ സ്വീകരിക്കാന്‍ നിര്‍ത്തിയതെന്ന് പിന്നീടദ്ദേഹം വീട്ടുകാരോട് തിരക്കി.

‘അല്ല, ഇവിടത്തെ ആസ്പത്രിയിലെ ജോലിക്കാരാണവര്‍’ വീട്ടുകാര്‍ പറഞ്ഞു.

‘എന്നാലവര്‍ വെറുപ്പും വിദ്വേഷവുമാണ് കാട്ടിയത്. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ’ ആ മതാചാര്യന്‍ വീട്ടുകാരെ അറിയിച്ചു.സംശയംതോന്നിയ വീട്ടുകാര്‍ അന്വേഷിക്കാന്‍ ആളെവിട്ടു. അപ്പോള്‍ സ്വീകരിക്കുവാന്‍ നിന്ന സ്ത്രീകള്‍ മുറിയില്‍ കൂടി അട്ടഹസിച്ചു ചിരിച്ചു കൊണ്ടു പറയുന്നതു കേട്ടു: ‘ഞാനാ പിശാചിനിട്ടു നല്ലൊരേറു കൊടുത്തെടീ’

ഉടമസ്ഥന്‍ വിളിച്ചപ്പോള്‍ ജോലിക്കാര്‍ സ്വീകരിക്കാന്‍ വന്നുനിന്നു. അത്രതന്നെ. പക്ഷേ, അവര്‍ക്കുമതം എന്തെന്നോ, സംസ്‌കാരം എന്തെന്നോ യാതൊരു ധാരണയുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല, മനുഷ്യനെ പിശാചായികണ്ടു പെരുമാറുന്ന സംസ്‌കാരമായിരുന്നു അവരുടേത്. മറ്റുള്ളവരെ വെറുക്കാനും സംശയിക്കാനും പഠിപ്പിക്കുന്നതു മതമാണ് എന്ന് അമ്മയ്‌ക്ക് തോന്നുന്നില്ല. അത് മതാന്ധതയാണ്. മക്കള്‍ ഒരിക്കലും മതാന്ധരായി മാറരുത്. യഥാര്‍ഥത്തില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്‌നേഹതത്തിന്റെയും ഐക്യത്തിന്റെയും തത്വമാണ്. ആ തത്വങ്ങളാണ് മക്കള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടത്.

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

India

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.