കൊല്ലം: മോഷണശ്രമത്തിനിടെ നാലുപേര്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ഇളമ്പള്ളൂര്‍ റേഡിയോ മുക്ക് ആട്ടോസ്റ്റാന്റിന് താഴെ ചരുവിള പുത്തന്‍ വീട്ടില്‍ ബിജു (30), പരവൂര്‍ പൊഴിക്കര ദേവീക്ഷേത്രത്തിന് സമീപം ആറ്റുപുറം കോളനിയില്‍ രാഹുല്‍ രാജ് (27), ഇളമാട് തേവന്നൂര്‍ മുറിയില്‍ വേങ്ങൂര്‍ സ്‌കൂളിന് സമീപം വള്ളിക്കാലയില്‍ പുത്തന്‍ വീട്ടില്‍ റോയി എന്നു വിളിക്കുന്ന എബ്രഹാം കോശി (37), ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ സംഗീതാ തിയേറ്ററിനു സമീപം പുതുവീട്ടില്‍ രാജീവ് (41) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ചിന്നക്കട ജില്ലാ ഫോറസ്റ്റ് ഓഫീസിനു മുന്‍വശം ഗേറ്റിനോട് ചേര്‍ന്ന് സംശയകരമായ രീതിയില്‍ ഇരുന്ന ഇവരെ പരിശോധിച്ചപ്പോള്‍ ആയുധം കണ്ടെത്തുകയും ചോദ്യം ചെയ്തപ്പോള്‍ വിവരങ്ങള്‍ ബോധ്യമാകുകയും ചെയ്തു. ഈസ്റ്റ് സിഐ വി.എസ്.പ്രദീപ്, എസ്‌ഐ ആര്‍. രാജേഷ്‌കുമാര്‍, എഎസ്‌ഐ മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















