കൊല്ലം: ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് അനുഗ്രഹമായി മോദിസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഎസ്‌ഐ പദ്ധതി അന്ധമായ രാഷ്‌ട്രീയവിരോധത്താല്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ബിഎംഎസ് മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.രഘുരാജ് പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ട് കോടി ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഇഎസ്‌ഐ പദ്ധതി തെലുങ്കാനയിലും ഡല്‍ഹിയിലും മഹാരാഷ്‌ട്രയിലും ആരംഭിച്ചിട്ടും കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പുറകോട്ട് പോയിരിക്കുകയാണ്. ഇഎസ്‌ഐ ആശുപത്രികളും ഡിസ്‌പെന്‍സറികളും ശക്തിപ്പെടുത്തുവാന്‍ സബ്‌സിഡറി കോര്‍പ്പറേഷന്‍ രൂപീകരിക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം കേരള സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. കളക്‌ട്രേറ്റ് പടിക്കല്‍ നടന്ന മോട്ടോര്‍തൊഴിലാളികളുടെ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.സുഭാഷ്‌കുറ്റിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.ജയപ്രകാശ്, ഉപാദ്ധ്യക്ഷന്‍ ബി.ശശിധരന്‍, ജോയിന്റ് സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് എസ്.സുന്ദരന്‍, എം.അനി, സന്തോഷ്‌കുമാര്‍, എസ്.രാജീവ്, കിടങ്ങയം സോമന്‍, ചാത്തന്നൂര്‍ അനി എന്നിവര്‍ നേതൃത്വം നല്‍കി.കളം പിടിക്കാന്‍ ഭീമന്‍ രഘു എത്തി;
ഗാന്ധിഭവന്‍ സന്ദര്‍ശിച്ച് തുടക്കം
















