കല്പറ്റ: വരാനിരിക്കുന്ന തലമുറകൾക്കായി, ഇനിയും അവശേഷിക്കുന്ന കാടും പുഴകളും സംരക്ഷിക്കാൻ പൊതു സമൂഹം, പ്രത്യേകിച്ച് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് കല്പറ്റ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ലോക വനദിനാചരണത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പും സാമൂഹ്യ വനവത്കരണ വിഭാഗം കല്പറ്റ റെയ്ഞ്ചും ചേർന്ന് സംഘടിപ്പിച്ച കല്പറ്റ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻറ് സയൻസ് കോളേജിൽ നടന്ന ലോക വന ദിനാചരണം ജില്ലാതല പരിപാടി കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാതല ബോധവത്കരണ സെമിനാർ ആവശ്യപ്പെട്ടു. മനുഷ്യർ തങ്ങളുടെ ആവശ്യത്തിനായി പ്രകൃതിയെ ഉപയോഗിച്ചാൽ ഭാവി തലമുറ ശുദ്ധജലത്തിനും വായുവിനുമായി അലയേണ്ടി വരില്ല. എന്നാൽ മനുഷ്യരുടെ അത്യാഗ്രഹത്തിന് മുമ്പിൽ കാടും മലകളും താഴ്വാരങ്ങളും, കാട്ടരുവികളും തോടുകളും ചതുപ്പു പ്രദേശങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇവ പൂർണമായി സംരക്ഷിക്കാൻ േകന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണ്ടാക്കുന്ന നിയമങ്ങൾക്ക് കൊണ്ട് കഴിയില്ല, ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യരും വിചാരിക്കണം. കവിതകളിലും പഴയ സിനിമാ ഗാനങ്ങളിലും എഴുത്തുകാർ പാടിപ്പുകഴ്ത്തിയ കണ്ണാന്തളിയും, കാട്ടുകുരുവിയും, കണ്ണാടി നോക്കുന്ന ചോലകളും ഇളം തലമുറയ്ക്ക് അറിയപ്പെടാതെ പോകുന്ന പശ്ചാത്തലത്തിൽ വേണം, പഴയ തലമുറയുടെ നന്മകളേക്കുറിച്ച് പഠിയ്ക്കാൻ. സെമിനാർ അഭിപ്രായപ്പെട്ടു.
“കാടും വെള്ളവും” എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് ഐക്യ രാഷ്ട്ര സഭ ഈ വർഷത്തെ ലോക വനദിനം ആചരിക്കുന്നത്. സെമിനാർ സാമൂഹ്യ വനവത്കരണ വിഭാഗം കല്പറ്റ റെയ്ഞ്ച് ഓഫീസർ കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ.ടി. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോർഡംഗവും ദേശീയ ഹരിത സേന കോർഡിനേറ്ററുമായ എ.ടി. സുധീഷ് ക്ലാസ്സെടുത്തു. ഫോറസ്റ്റ് ഓഫീസർമാരായ ടി. ശശികുമാർ, എം.സി. അഷ്റഫ്, എം. നിസാർ, എ.ടി. ബാലകൃഷ്ണൻ, അധ്യാപകരായ എം.എസ്. രാജീവ്, കെ.യു. സുരേന്ദ്രൻ, വിദ്യാർത്ഥി പ്രതിനിധി ഷിനു ജോൺ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: