Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരള സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 09:31 pm IST
in Vicharam

കേരളീയര്‍ അരിഭക്ഷണം കഴിക്കുന്നവരാണ്. എന്നിട്ടും നെല്ലുസംഭരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് പ്രകടിപ്പിക്കുന്നത്. കിലോയ്‌ക്ക് 21.50 രൂപ പ്രകാരം നെല്ലുസംഭരിക്കുന്നതില്‍ 14.10 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. ബാക്കി 7.40 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. നെല്ല് ഏറ്റെടുത്ത കര്‍ഷകരുടെ അക്കൗണ്ടില്‍ കേന്ദ്ര വിഹിതം ലഭിച്ചു കഴിഞ്ഞു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ബാക്കി പണം നല്‍കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അടുത്ത കൃഷി തുടങ്ങിയാലും കഴിഞ്ഞ കൃഷിയ്‌ക്ക് സംഭരിച്ച വില സര്‍ക്കാര്‍ നല്‍കാറില്ല.

സര്‍ക്കാര്‍ തുക നല്‍കാത്തതാണ് നെല്ലിന് വില നല്‍കാന്‍ കഴിയാത്തതെന്ന് സപ്ലൈകോയും വ്യക്തമാക്കിയിരിക്കുന്നു. കൊയ്ത് വരമ്പത്തുവച്ച നെല്ലുപോലും ശേഖരിക്കാതെ മഴയില്‍ നശിക്കുന്ന ദൃശ്യങ്ങള്‍ പതിവു കാഴ്ചകളാണ്. കേരളത്തിന്റെ നെല്ലറകള്‍ കുട്ടനാടും പാലക്കാടും തൃശൂര്‍ കോള്‍നിലങ്ങളുമാണ്. പാലക്കാടാണ് 34 ശതമാനം നെല്ലുല്‍പ്പാദിക്കുന്നത്. പക്ഷെ ഇടതു-വലതു ഭേദമെന്യേ സര്‍ക്കാരുകള്‍ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. കാര്‍ഷികരംഗത്തെ ഇന്നത്തെ ഒരു പ്രധാന പ്രശ്‌നം ജലസ്രോതസ്സുകള്‍, കുളങ്ങള്‍ മുതലായവ നശിക്കുന്നതാണ്. പാലക്കാട് ചിറ്റൂരിലെ നെല്‍ കര്‍ഷകര്‍ ഇപ്പോള്‍ ജലത്തിനുവേണ്ടി സമരപാതയിലാണ്. കൃഷിയില്‍നിന്നാണ് സംസ്‌കാരം രൂപീകൃതമാകുന്നത്. കേരളത്തിലെ ഗ്രാമീണ കര്‍ഷകരുടെ പരമ്പരാഗതമായ അറിവുകളും കഴിവുകളും നശിച്ചു. എന്തെല്ലാം കൃഷി രീതികളായിരുന്നു ഉണ്ടായിരുന്നത്. മുണ്ടകന്‍, പൊക്കാളി, പുനം, പുതയന്‍, കരപ്പുറം, പാത്തിനിലം തുടങ്ങിയവ ഇന്ന് പഴങ്കഥകളാണ്.

16,000 ഹൈക്ടറിലെ നെല്‍കൃഷിയാണ് ജലദൗര്‍ലഭ്യംമൂലം നശിക്കുന്നത്. മഴ കുറവായതിനാലും കടുത്ത ചൂടിനാലും കൃഷി പ്രതിസന്ധിയിലാണ്. തമിഴ്‌നാട് പാലക്കാടിന് നല്‍കിയത് വെറും 4.1 ടിഎംസി വെള്ളമാണ്. പാലക്കാടിന് വേണ്ടത് 5.6 ടിഎംസിയാണ്. ഈ കൊടുംചതി കാരണം രണ്ടാമത്തെ കൃഷി പൂര്‍ണമായും നശിച്ചു. നെല്‍പ്പാടങ്ങള്‍ക്ക് മരണമണി മുഴങ്ങുന്ന കാലമാണിത്. പെപ്‌സി കമ്പനിയും കൊക്കകോള കമ്പനിയും ധാരാളം ജലം ഉപയോഗിക്കുന്നു. ചിറ്റൂര്‍ നെല്ലിന്റെയും തെങ്ങിന്റെയും റാഗിയുടെയും റബ്ബറിന്റെയും കോഫിയുടെയും മറ്റും കലവറയായാണ് അറിയപ്പെടുന്നത്. കാര്‍ഷിക മേഖലയിലാണ് 65 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നത്. ഈ മേഖലയാണ് ക്രമേണ തകര്‍ന്ന് നെല്‍ക്കൃഷി ചെയ്യുന്ന മേഖലകള്‍ ചുരുങ്ങിയത്. ഇപ്പോള്‍ കേരളത്തിന് ഭക്ഷണം കഴിക്കണമെങ്കില്‍ തമിഴ്‌നാടും ആന്ധ്രാപ്രദേശും മധ്യപ്രദേശും ബീഹാറും ഗുജറാത്തും കനിയണം. സര്‍ക്കാര്‍ അനാസ്ഥകൊണ്ട് കേരളം നേരിടേണ്ടിവരുന്ന പ്രതിസന്ധിയല്ലേ ഇത്. കേരളം പച്ചയുടെ സ്വന്തം നാടായിരുന്നു.

ഇന്ന് ബഹുനില കെട്ടിടങ്ങള്‍ക്കും പ്ലൈവുഡ് പോലുള്ള ബിസിനസ്സിനും നെല്‍വയലുകള്‍ നല്‍കുമ്പോള്‍, കുന്നുകള്‍ ഇടിച്ച് നെല്‍വയല്‍ നികത്തുമ്പോള്‍ കേരളീയരുടെ ആഹാരക്രമങ്ങള്‍ പോലും താളംതെറ്റുന്നു. വയലുകള്‍ പരിസ്ഥിതിക്കും പരിസ്ഥിതി വിജ്ഞാനത്തിനും ഉതകുന്നു എന്നുമാത്രമല്ല ഭൂമിയ്‌ക്കടിയിലെ ജലസംരക്ഷണത്തിനും സഹായകമാകുന്നു. നെല്‍കൃഷി ലാഭകരമല്ലാതായതോടെ തൊഴിലാളികളും രംഗം വിട്ടു. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം 35.5 ശതമാനം കേരള തൊഴിലാളികളാണ് കാര്‍ഷികരംഗത്തുള്ളത്. ഭാരതത്തിന്റെ ശരാശരി 56.5 ശതമാനമാണ്. ഇന്ന് തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചപ്പോള്‍ നെല്‍കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകര്‍ റബറിലേക്കും നാളികേരത്തിലേക്കും തിരിയുകയാണ്. സര്‍ക്കാരാകട്ടെ ക്വാറി മാഫിയയ്‌ക്കും മണല്‍ മാഫിയയ്‌ക്കും ഇഷ്ടദാനം നല്‍കുന്നത് ക്വാറി റോയല്‍റ്റി വെട്ടിക്കുറച്ചാണ്.

ഈ പശ്ചാത്തലം ആകാംക്ഷാഭരിതമാകുന്നത് കേരളം കര്‍ഷക ആത്മഹത്യകളുടെ നാടുകൂടിയായി മാറി എന്ന പശ്ചാത്തലത്തിലാണ്. 37 നെല്‍കര്‍ഷകര്‍ 2000-ല്‍ ആത്മഹത്യ ചെയ്തിരുന്നു. അത് നെല്‍വില താഴ്ന്ന പശ്ചാത്തലത്തിലായിരുന്നു. എന്നിട്ടും കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ സംസ്ഥാനത്തെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശ്രദ്ധിക്കുന്നില്ല. അധികാരം എന്നാല്‍ അഴിമതിയെന്ന് വിവക്ഷിക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്‌മയിലേയ്‌ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പാറമട ഉടമകള്‍ക്കനുകൂലമായി അഞ്ചു ഹെക്ടറില്‍ താഴെയുള്ള സ്ഥലത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ക്വാറിക്കാരുടെ റോയല്‍റ്റി നാലിലൊന്നായി കുറച്ചുകൊടുക്കുകയും ചെയ്തു. കാര്‍ഷികരംഗത്തിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍, കാര്‍ഷിക യന്ത്രങ്ങള്‍, മെച്ചപ്പെട്ട ജലസേചന സൗകര്യം, ജലവിനിയോഗ മാനേജ്‌മെന്റ് മുതലായവ സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തിന്റെ അത്രപോലും മഴ ലഭിക്കാത്ത തമിഴ്‌നാട് കേരളത്തില്‍നിന്ന് ജലം കൊണ്ടുപോയി കൃഷി ചെയ്ത് കേരള കര്‍ഷകര്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നുവെന്നത് കേരള സര്‍ക്കാരിന് അപമാനകരമല്ലെ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

പുതിയ വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.