കോഴഞ്ചേരി: സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് കോഴഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. കെട്ടിയിറക്ക് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി അണികളെ കിട്ടില്ല, സ്വന്തമായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിവില്ലാത്ത ജില്ലാ സെക്രട്ടറിയേറ്റ് രാജിവെയ്ക്കുക, അര്‍ഹതയില്ലാതെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉടുമ്പായിരിക്കുന്ന പ്രക്കാനം സ്വദേശിയെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പുകസ, പ്രക്കാനം എല്‍സി തുടങ്ങിയ പേരുകളിലാണ് പതിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: