Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് പരാജിതരുടെ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 10:24 pm IST
inSports

ബെംഗളൂരു: ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട രണ്ട് ടീമുകള്‍ ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ട ബംഗ്ലാദേശും ന്യൂസിലാന്‍ഡിനോട് കീഴടങ്ങിയ ഓസ്‌ട്രേലിയയുമാണ് ഇന്ന് അങ്കത്തട്ടില്‍.

സൂപ്പര്‍ പത്തിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് 55 റണ്‍സിനാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്. അതിന് പിന്നാലെ ബൗളിങ് ആക്ഷനില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പേസര്‍ തസ്‌കിന്‍ അഹമ്മദിനും സ്പിന്നര്‍ അരാഫത്ത് സണ്ണിക്കും വിലക്കേര്‍പ്പെടുത്തിയതും ബംഗ്ലാ കടുവകള്‍ക്ക് തിരിച്ചടിയായി. ഇരുവര്‍ക്കും ഇന്ന് കളിക്കാന്‍ ഇറങ്ങാന്‍ കഴിയാത്തത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇരുവര്‍ക്കും പകരമായി ഇടംകയ്യന്‍ സ്പിന്നര്‍ സഖ്‌ലെയിന്‍ സജിബ്, ഓള്‍റൗണ്ടര്‍ ഷുവഗാത്ത ഹോം എന്നിവരെ ടീമിലെടുത്തിട്ടുണ്ടെങ്കിലും ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം ഉറപ്പില്ല. ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ, അല്‍ അമിന്‍ ഹൊസൈന്‍ എന്നിവര്‍ക്കൊപ്പം അബു ഹൈദര്‍, നാസിര്‍ ഹൊസൈന്‍ എന്നിവരായിരിക്കും പന്തെറിയാന്‍ ഇറങ്ങുക എന്നാണ് കരുതുന്നത്.

സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും പാക്കിസ്ഥാനെതിരെ ആ മികവ് പ്രകടിപ്പിക്കാന്‍ കഴിയാതിരുന്നതാണ് ബംഗ്ലാ കടുവകള്‍ക്ക് തിരിച്ചടിയായത്.

പാക്കിസ്ഥാനെതിരൊയ മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ഷക്കിബ് അല്‍ ഹസ്സനാണ് അവരുടെ വജ്രായുധം. തമിം ഇഖ്ബാലും സാബിര്‍ റഹ്മാനും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട സൗമ്യ സര്‍ക്കാര്‍, മുഹമ്മദുള്ള എന്നിവരും അവസരത്തിനൊത്തുയര്‍ന്നാല്‍ കംഗാരുക്കള്‍ക്ക് കനത്ത വെല്ലുവിളി ഉയരുമെന്ന് ഉറപ്പ്.

മറുവശത്ത് ന്യൂസിലാന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ നിരാശയിലാണ് ഓസ്‌ട്രേലിയ.

മുന്‍നിര ബാറ്റ്‌സ്മാന്മാര്‍മികച്ച പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടതാണ് ന്യൂസിലാന്‍ഡിനെതിരായ കളിയില്‍ തിരിച്ചടിയായത്. ഉസ്മാന്‍ കവാജയും മാക്‌സ്‌വെല്ലും മിച്ചല്‍ മാര്‍ഷുമാണ് ന്യൂസിലാന്‍ഡിനെതിരെ അല്പമെങ്കിലും തിളങ്ങിയത്. ക്യാപ്റ്റന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഷെയ്ന്‍ വാടസണും നിറം മങ്ങിയതും കംഗാരുക്കള്‍ക്ക് കനത്ത തിരിച്ചടിയായി. വമ്പന്‍ അട്ടിമറിക്ക് പേരുകേട്ടവരാണ് ബംഗ്ലാദേശുകാര്‍ എന്നതിനാല്‍ ഓസീസ് താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ അവരുടെ കാര്യം കഷ്ടത്തിലാകും.

ബാറ്റ്‌സ്മാന്മാരെ അപേക്ഷിച്ച് ബൗളര്‍മാര്‍ മികവു കാണിക്കുന്നുണ്ട്. കള്‍ട്ടര്‍ നീല്‍, ഫോക്‌നര്‍, ആഡം സാംപ, ഷെയ്ന്‍ വാട്‌സണ്‍, മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ന്യൂസിലാന്‍ഡിനെതിരെ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്തായാലും മുന്നോട്ടുള്ള പ്രയാണത്തിന് ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പ്രതീക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.