Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാനിലുള്ള വിശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 08:06 pm IST
in Samskriti

ഒരിക്കല്‍ ശ്രീകൃഷ്ണഭഗവാനോടൊപ്പം നടക്കുകയായിരുന്നു അര്‍ജുനന്‍. വഴിയില്‍ കായ്ഫലമുള്ള ഒരു തെങ്ങു കണ്ടു. ധാരാളം നാളികേരം ഉണ്ടായിരുന്ന ആ തെങ്ങിനെ ചൂണ്ടി ഭഗവാന്‍ അര്‍ജുനനോട് പറഞ്ഞു:

‘നോക്കൂ, ഈ മാവ് നിറച്ചു കായ്ച്ചിരിക്കുന്നു എത്രമാത്രം മാങ്ങകളാണതില്‍’

ഇതുകേട്ട അര്‍ജുനന്‍ പറഞ്ഞു:’ശരിയാണ്, ഈ മാവില്‍ നിറയെ മാങ്ങകളാണ്.’കുറച്ചുകൂടി മുന്‍പോട്ടു നടക്കുമ്പോള്‍ ഒരു മയില്‍ പീലിവിടര്‍ത്തിയാടുന്ന മനോഹരമായ കാഴ്ചയാണ് ഇരുവരും കണ്ടത്. പെട്ടെന്ന് ഭഗവാന്‍ അര്‍ജുനനോടു പറഞ്ഞു :’നോക്കൂ, ആ പഞ്ചവര്‍ണ്ണതത്തയെ കാണാന്‍ എന്തൊരു ഭംഗി’

അര്‍ജുനന്‍ പറഞ്ഞു:’ശരിയാണ് ഭഗവാന്‍, ഈ പഞ്ചവര്‍ണ്ണതത്തയെ കാണാന്‍ വളരെ ഭംഗിയുണ്ട്.’

ഇതുകേട്ട ശ്രീകൃഷ്ണഭഗവാന്‍ തിരിഞ്ഞ് അര്‍ജുനനെ നോക്കി എന്നിട്ടു ചോദിച്ചു:’എന്താ അര്‍ജുനാ, നിനക്ക് ഒന്നിനെക്കുറിച്ചും സ്വന്തമായി അഭിപ്രായമില്ലേ? ഞാന്‍ ആദ്യം നിന്നെ ഒരു തെങ്ങു കാണിച്ച് മാവാണെന്ന് പറഞ്ഞു. നീ അത് സമ്മതിച്ചു. അതിനുശേഷം ഒരുമയിലിനെ കണ്ടപ്പോള്‍ തത്തയാണ് എന്നു പറഞ്ഞു. നീ അതും സമ്മതിച്ചു. കഷ്ടം സ്വന്തമായി ഒരു അഭിപ്രായം പോലും നിനക്കില്ലാതെ പോയല്ലോ!’

ഇതുകേട്ട അര്‍ജുനന്‍ പുഞ്ചിരിയോടെ ഭഗവാനോട് പറഞ്ഞു:’ഭഗവാനേ, ഞാന്‍ ആരോടാണ് സംസാരിക്കുന്നത് എന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. ഈശ്വരന്റെ സ്വരൂപമായ അങ്ങയുടെ വാക്കുകള്‍ക്കാണ് ഞാന്‍ മറുപടി പറയുന്നത്. മാത്രമല്ല, ഞൊടിയിടകൊണ്ട് കേരവൃക്ഷത്തെ മാവാക്കാനും മനോഹരമായ മയിലിനെ പഞ്ചവര്‍ണ്ണതത്തയാക്കാനും അങ്ങേയ്‌ക്ക് കഴിയുമെന്ന് എനിക്കറിയാം. അങ്ങിനെ എന്തിനെയും ഏതിനെയും മാറ്റിമറിക്കാന്‍ കഴിവുള്ള അങ്ങയുടെ വാക്കുകള്‍ ഞാന്‍ സ്വീകരിക്കുകയാണ്, പിന്‍തുടരുകയാണ്. ഇതു മാത്രമാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്.’

ഈ ഭൂമിയിലെ പല കാര്യങ്ങളും നമ്മുടെ കാഴ്ചപ്പാടിന് അപ്പുറമാണ്. നമ്മുടെ കണ്ണിന് തിമിരം ബാധിച്ചാല്‍ എങ്ങനെ കാണും? മാത്രമല്ല, വെള്ളനിറമുള്ള കുപ്പിയില്‍ ജലം നിറച്ചാല്‍ അത് വെള്ളയായികാണും. മഞ്ഞനിറമുള്ള കുപ്പിയിലോ, ചച്ചനിറമുള്ള കുപ്പിയിലോ ഇതേ ജലം നിറച്ചാല്‍ നമ്മള്‍ കാണുന്ന ജലത്തിന്റെ നിറം കുപ്പിയുടേതാണ്. ഇത് പലപ്പോഴും നമുക്ക് മനസ്സിലാകില്ല. ഇതു പോലെയാണ്, ലോകത്തിലെ പല കാര്യങ്ങളും നമ്മുടെ ചെറിയ കാഴ്ചപ്പാടുകൊണ്ട് കാണുന്നതിലും കൂടുതല്‍ കാര്യങ്ങള്‍കണ്ട ഋഷീശ്വരന്മാര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കണം,

അനുസരിക്കണം എന്നു പറയുന്നത്. അതുകൊണ്ട് അവരെ അതേപടി അനുകരിക്കണം എന്നല്ല. ഭൂമിയിലെ നാലില്‍ മൂന്നുഭാഗവും കടലാണ് (ജലമാണ്) എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ, കടല്‍ത്തീരത്ത് ചെന്നുനോക്കിയാല്‍ നമ്മുടെ നോക്കെത്തുന്ന ദൂരംവരെ മാത്രമേ കടല്‍ കാണാന്‍ കഴിയുകയുള്ളൂ. അതു കൊണ്ട് കടല്‍ കുറവാണ് എന്ന് പറയാന്‍ കഴിയുമോ? സമുദ്രത്തില്‍ത്തന്നെ വളരുന്ന ഒരു മത്സ്യത്തിന്റെ കണ്ണിന്റെചുറ്റുമുള്ള സ്ഥലത്തുമാത്രമേ കടല്‍ ഉള്ളൂ എന്നാണ് അതു വിചാരിക്കുന്നത്. അതുപോലെയാണ് ഇന്നു പലരും.

ബ്രഹ്മം നമ്മുടെ ബുദ്ധിക്കും കാഴ്ചപ്പാടിനും അപ്പുറമാണ്. അതുകൊണ്ട് ബ്രഹ്മം ഇല്ല എന്നുപറയാന്‍ സാധിക്കുമോ? മാത്രമല്ല മത്സ്യം കടല്‍ കണ്ടതു പോലെ ഇതാണ് ബ്രഹ്മം എന്നു പറയുന്നവരും ഉണ്ടാവും. അതുകൊണ്ട് കര്‍മ്മങ്ങളില്‍ കൂടുതല്‍ ബന്ധിക്കപ്പെടരുത്. നമ്മുടെ വീക്ഷണത്തിനും കാഴ്ചയ്‌ക്കും അപ്പുറം കാര്യങ്ങളുണ്ട്. അത് ജഗദീശ്വരന്‍ തീരുമാനിക്കുന്നതാണ് എന്ന ബോധം ഉള്ളില്‍ വളര്‍ത്തിയെടുക്കണം.

നമ്മുടെ പ്രവൃത്തികള്‍ക്കു പിന്നില്‍ ജഗദീശ്വരന്റെ ശക്തിയുണ്ട് എന്ന് ഓര്‍മ വേണം. അല്ലാതെ എന്റെ സാമര്‍ഥ്യം കൊണ്ട് ഞാന്‍ ഇതു ചെയ്തു, എന്ന് മക്കള്‍ വിചാരിക്കരുത്. നമ്മുടെ ഓരോ പ്രവൃത്തിക്കും പിന്നില്‍ ഈശ്വരകൃപയുണ്ട്. നമ്മുടെ ഓരോ കര്‍മവും ഈശ്വരേച്ഛ എന്ന് വിചാരിച്ച് ചെയ്താല്‍പ്പിന്നെ തടസ്സങ്ങള്‍ ഉണ്ടാവില്ല. നമ്മുടെ കാഴ്ചയ്‌ക്ക് അപ്പുറമാണ് ഭഗവാന്റെ കൃപ. അതുകൊണ്ട് അന്ധമായി അനുഭവിക്കുകയാണ് എന്ന് വിചാരിക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

Food

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Lifestyle

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.