ആറ്റുകാല്ദേവിയുടെ കഥയുമായി ബന്ധപ്പെട്ട് ഒരു സിനിമ മലയാളത്തില്‍ ആദ്യമായി അണിഞ്ഞൊരുങ്ങുന്നു. ‘ശിവാനി’ എന്ന് പേരിട്ട ഈ ചിത്രം ഷൊര്‍ണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി. പ്രവീണ്‍ പരമേശ്വര്‍ ആവണി കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം നിര്‍വ്വഹിക്കുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ രഘുനന്ദനെ അവതരിപ്പിക്കുന്നതും പ്രവീണ്‍ പരമേശ്വര്‍ ആവണിയാണ്. ശിവജി ഗുരുവായൂര്‍, നീനാ കുറുപ്പ്, വേണു മച്ചാട്, കുളപ്പുള്ളി ലീല, രമ്യ വി. മനു, പാര്‍വ്വതി, വിനീത്, നസീര്‍ മുഹമ്മദ്, മൊയ്തീന് കുളങ്ങര, ബേബി ശിവാനി, മീനു, മാസ്റ്റര്‍ ആകാശ് എന്നിവര്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ ലാഭവിഹിതം സാധുക്കളായ പെണ്‍കുട്ടികള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗീത വെങ്കിട്ടരാമന് പറഞ്ഞു. ചിത്രീകരണം പൂര്‍ത്തിയായ ‘ശിവാനി’ ഉടന്‍ തിയേറ്ററിലെത്തും.
ത്രിനേത്ര ക്രിയേഷന്‍സിനുവേണ്ടി ഗീത വെങ്കിട്ടരാമനാണ് ശിവാനി നിര്‍മിക്കുന്നത്. ക്യാമറ – പ്രമോദ് കെ. പിള്ള, ഗാനങ്ങള്‍ – വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീതം – നിഖില്‍ പ്രഭ, ആലാപനം – നിഖില്‍ പ്രഭ, ഗംഗ റോബിന്, എഡിറ്റര്‍ – മില്‍ജോ ജോണി, കല – സി. ജോയ് മാള, മേക്കപ്പ് – സുബ്രു തിരൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – രതീഷ് ഷൊര്‍ണ്ണൂര്‍, കോസ്റ്റിയൂമര്‍ – ഉഷ പ്രവീണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – മനോജ് മോഹന്‍, മാനേജര്‍ – ജാഫര്‍ അലി, പിആര്‍ഒ – അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: