പെരുമ്പാവൂര്‍: ഗ്രൂപ്പ് പോര് ശക്തമായ പെരുമ്പാവൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കമ്മൂണിസം കണികാണാനില്ലെന്ന് ആക്ഷേപം. മൂന്ന് തവണ മത്സരിച്ച സാജു പോള്‍ തന്നെയാണ് ഇത്തവണയും പെരുമ്പാവൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എന്നാണ് അറിയുന്നത്. ഇതിനായി അവസാന നിമിഷം വരെ പിണറായി പക്ഷം ശ്ര മം നടത്തിയെങ്കിലും അവസാനം സാജു പോളിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരു മാനിച്ചുവെന്ന് ചില ഇടത്പക്ഷക്കാര്‍ തന്നെ പറയുന്നു.
മൂന്ന് തവണ എംഎല്‍എ ആയ സാജു പോള്‍, അച്യുതാനന്ദന്‍ പക്ഷക്കാരനായാണ് അറിയപ്പെടുന്നത്. സ്ഥാ നാര്‍ത്ഥിപ്പട്ടികയില്‍ പിണറായി പക്ഷക്കാരനായ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍.സി.മോഹനന്റെ പേരും ഉ ണ്ടാ യിരുന്നു. തെരഞ്ഞെടുപ്പിന്റെ ചൂടായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും. അവസാനം എന്‍.സി.മോഹനനെ പിന്തള്ളി സാജു പോള്‍ നാലാംവട്ടവും ജനവിധിക്ക് യോഗ്യത നേടി.
പാര്‍ട്ടിക്കുള്ളിലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കിടയിലും സാജുപോളിനോട് വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എന്‍.സി.മോഹനന്റെ പേര് ഉയര്‍ന്നു കേട്ടത്. കോതമംഗലം സീറ്റ് സിപിഎം ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ സാജു പോളിനെ കോതമംഗലത്തേക്ക് മാറ്റാനും നീക്കം നടന്നു. ഇതിനെയെല്ലാം മറികടന്നാണ് വീണ്ടും സീറ്റ് തരപ്പെടുത്തിയത്.പൂജാരിമാരെയും, മൗലവിമാരെയും, പാതിരിമാരെയും അടച്ചാക്ഷേപിക്കുന്ന ഇടത്പക്ഷം, ഒരു മതമേലധ്യക്ഷന്റെ കാലു പിടിച്ചാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയാകാന്‍ സാജു പോളിന് വീണ്ടും അവസരം ഒരുക്കിയത്.
പാര്‍ട്ടിക്കുള്ളില്‍ പോര് മുറുകിയപ്പോള്‍ പുത്തന്‍കുരിശിലെ മതമേലധ്യക്ഷന്‍ പാര്‍ട്ടി നേതൃത്വത്തിന് അന്ത്യശാസനം നല്‍കിയതിന്റെ ഫലമായാണ് സാജു പോള്‍ നാലാമതും മത്സര രംഗത്തേക്ക് എത്തുന്നത്.
സാജു പോളിനെ മത്സരിപ്പിച്ചില്ലെങ്കില്‍ എറണാകുളം ജില്ലയില്‍ അഞ്ചിടത്ത് ഇടത് മുന്നണിയെ പരാജയപ്പെടുത്തും എന്നതായിരുന്നു അന്ത്യശാസനം. പെരുമ്പാവൂര്‍, കുന്നത്തുനാട്, പിറവം, കോതമംഗലം, മുവാറ്റുപുഴ എന്നിവിടങ്ങളാണ് ഈ മണ്ഡലങ്ങള്‍.
















