കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെ ലൈറ്റ്&സൗണ്ട് ഷോ ഏപ്രില്‍ അവസാനവാരത്തോടെ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. ഉദ്ഘാടന സമയത്ത് ഉണ്ടായിരുന്ന എല്ലാവിധ സജ്ജീകരണങ്ങളും ഇഫക്ടുകളും ഇംപാക്ടുകളും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഇതിനുള്ള എല്ലാ ഉപകരണങ്ങളും സ്റ്റോക്ക് റൂമില്‍ സുക്ഷിച്ചിട്ടുണ്ട്. വിലകൂടിയ പ്രൊജക്ടറുകളും ലേസര്‍ പ്രൊജക്ടറുകളും എല്‍ഇഡി ആര്‍ജിബി ലൈറ്റുകളും സൗണ്ട് സിസ്റ്റവും പുറമെ വെക്കുവാന്‍ സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെ മാറ്റിവെച്ചിരിക്കുന്നത്.
ലൈറ്റ് ആന്റ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട 80 ശതമാനത്തോളം കേബിള്‍ വര്‍ക്കുകളും മറ്റെല്ലാ പണികളും തീര്‍ന്നതാണെന്ന് അറിയിപ്പില്‍ പറഞ്ഞു. ഫൈനല്‍ ഫിറ്റിങ്ങുകളും ചില സോഫ്റ്റ്‌വെയറുകളുടെ ഇന്റഗ്രേഷനും മാത്രമാണ് നടക്കാനുള്ളത്. ഈ ജോലികള്‍ ഇപ്പോഴും തുടരുകയാണ്.
ഫെബ്രുവരി 29 നായിരുന്നു ഉദ്ഘാടന പ്രദര്‍ശനം നടന്നത്. നിയമപ്രകാരം ഇത് വിലയിരുത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇനിയും ഏതൊക്കെ ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഭാഗത്തുനിന്ന് വിലയിരുത്തി അവകൂടി നടപ്പിലാക്കുന്നതിനുള്ള സമയം മാത്രമാണ് എടുക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞു.
















