ആത്മാവ് മനനം ചെയ്യുന്ന വസ്തുവായ മനുഷ്യന്‍ തന്നെയാകുന്നു. ബോധം ആത്മാവിനെക്കൊണ്ടുള്ള അറിവാകുന്നു. ഉദയം എന്നത് പരോപകാരാര്‍ത്ഥമായ പ്രവൃത്തിയാല്‍ പ്രകാശിക്കുന്നു എന്നാകുന്നു. ഇങ്ങനെ ആത്മബോധോദയം എന്ന പദം ഏതു മനുഷ്യനിലും ഉള്ളതും ഉണ്ടാകേണ്ടതുമാകുന്നു.
ഈ ശുഭത്തെ ഉദ്ദേശിച്ചത്രെ ലോകസൃഷ്ടി ഉളവായിട്ടുള്ളത്. പ്രകൃതി ലോകം ഇതിന്റെ ആവശ്യങ്ങളെയത്രെ സദാ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആദിയന്തമുള്ള വസ്തു, മാറാത്ത വസ്തു, മരണമില്ലാത്ത വസ്തു, ശുഭാനന്ദമാടും വസ്തു ഇങ്ങനെയിരിക്കെ ശുഭാനന്ദം ആത്മബോധോദയത്തിന്റെ പൂര്‍ണ്ണസ്വരൂപം അല്ലെങ്കില്‍ ഗുരുവാകുന്നു. നാമം, നിയമം, സ്ഥാപനം, ശാന്തി, ശക്തി ഇവ അഞ്ചും ഒരാത്മാവില്‍ സ്ഥിതിചെയ്യണം.
















