കരുനാഗപ്പള്ളി: റിസോര്‍ട്ടിലെത്തി ദമ്പതികളെന്ന വ്യാജേന റൂമെടുത്ത് താമസിച്ചതില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ ചിറയില്‍ വീട്ടില്‍ സജീവന്‍(32) ആണ് മരിച്ചത്. കരുനാഗപ്പള്ളി ആലുംകടവിലുള്ള സ്വകാര്യറിസോട്ടിലാണ് സംഭവം നടന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന വൈപ്പിന്‍സ്വദേശിയും വിവാഹിതയുമായ ശ്രേയ എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ താന്‍ സിറ്റൗട്ടിലിരുന്ന് ഫോണ്‍ ചെയ്തപ്പോള്‍ മുറിക്കുള്ളില്‍ നിന്നും ശബ്ദംകേട്ടു ചെന്നപ്പോഴാണ് സജീവന്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടെതെന്നും ഉടന്‍ തന്നെ താനും റിസോര്‍ട്ട് ജീവനക്കാരനുംകൂടി കെട്ടഴിച്ചു ആശുപത്രിയിലെത്തിച്ചുമെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതിക്ക് രണ്ട് കുട്ടികളുണ്ടെന്നും ഇതിന് മുമ്പും ഈ റിസോര്‍ട്ടിലെത്താറുണ്ടെന്നും പോലീസ് പറയുന്നു.
















