കാര്‍ക്കിച്ചുതുപ്പുന്നത് ഫാസിസമാണ്. നാക്കരിഞ്ഞു പട്ടിക്കിട്ട് കൊടുക്കുക പുരോഗമന ചിന്തയും. ദുര്‍ഗാ ദേവിയെ വേശ്യയെന്ന് വിളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതിനെതിരെ പ്രതികരിക്കുക വര്‍ഗ്ഗീയ ഭ്രാന്തും. പ്രവാചക നിന്ദ അക്ഷന്തവ്യമായ അപരാധമാണ്. അതിന്റെ പേരിലുള്ള കൊലവിളികള്‍ വിശ്വാസി സമൂഹത്തിന്റെ സ്വാഭാവിക പ്രതികരണവും.
യമുനാനദിക്കരയിലെ വിശ്വസാംസ്‌കാരിക സമ്മേളനം പരിസ്ഥിതി വിരുദ്ധമാണ്. പമ്പാ നദിക്കരയിലെ മാരാമണ്‍ കണ്‍വെന്‍ഷനും, മഴയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മലയിടിച്ചു നിരത്തി നിര്‍മ്മിച്ച പള്ളിയും മതേതരത്വത്തിന്റെ മഹോത്സവങ്ങളും. ബീഫ്‌ഫെസ്റ്റിനെ അനുകൂലിച്ച് കലാലയം സരസ്വതി ക്ഷേത്രമല്ലെന്നു പ്രഖ്യാപിച്ച ദീപ ടീച്ചര്‍ ആഘോഷിക്കപ്പെടേണ്ട വിപ്ലവനക്ഷത്രമാണ്. ഫാറൂക്ക് കോളേജിലെ ലിംഗവിവേചനത്തെ വിമര്‍ശിച്ചതിന് ജോലിനഷ്ടപ്പെട്ട ആസാദ് മാഷ് ആരുമറിയാതെ ഇറങ്ങി പോകേണ്ടവനും.
പെരുമാള്‍ മുരുകനും എം.എഫ് ഹുസൈനും ഫാസിസത്തിന്റെ ഇരകളാണ്. സനല്‍ ഇടമറുകും തസ്ലീമ നസ്രീനും ആരാണോ എന്തോ. ആമിര്‍ ഖാനും ഷാരൂഖ് ഖാനും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അനുപം ഖേറും മോഹന്‍ലാലും തെറിപറഞ്ഞു വായടപ്പിക്കപ്പെടേണ്ടവരാണ്. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച നിരഞ്ജനും ഹനുമന്തപ്പയുമൊക്കെ കൂലിക്ക് കൊല്ലുന്ന ഭരണകൂടത്തിന്റെ കൊട്ടേഷന്‍കാരാണ്. രാജ്യദ്രോഹത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവും യാക്കൂബ് മേമനുമൊക്കെ അമരരായ രക്തസാക്ഷികളും. ഒന്ന് ചുറ്റും നോക്കെന്റെ കൂട്ടുകാരേ, നിങ്ങള്‍ക്കിതില്‍ ഒരു കുഴപ്പവും തോന്നുന്നില്ലേ?
രതീഷ് ആര്‍.രാജന്‍
















