ന്യൂദല്‍ഹി: ഭാരതത്തിലേയ്‌ക്ക് നുഴഞ്ഞു കയറിയ പത്ത് ഭീകരരില്‍ മൂന്ന് പേരെ സൈന്യം വധിച്ചു. സോമനാഥ ക്ഷേത്രം ആക്രമിക്കുന്നതിന് ഗുജറാത്തുവഴി ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷ ഇ മുഹമ്മദ് ഭീകരരാണ് നുഴഞ്ഞുകയറിയത്.
ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ആക്രമണം നടത്തുന്നതിനായി പത്തോളം ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതം അതീവ ജാഗ്രതയിലായിരുന്നു.
പാക്കിസ്ഥാനാണ് ഭീകരര്‍ നുഴഞ്ഞുകയറിയതായി ഭാരതത്തിന് വിവരം നല്‍കിയിരുന്നത്. അതേസമയം, പത്തു ഭീകരരില്‍ ഏഴുപേര്‍ ദല്‍ഹിലേക്ക് കടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.
















