മുംബൈ: ജലദോഷത്തിനും കഫക്കെട്ടിനും ഉയോഗിക്കുന്ന വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും വില്‍പ്പനയും ഭാരതത്തില്‍ നിര്‍ത്തിയതായി ഉത്പാദകരായ പി ആന്‍ഡ് ജി അറിയിച്ചു. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടങ്കില്‍ പോലും മരുന്ന് നില്‍കുതെന്നും വിതരണക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യത്തിനു ദോഷകരമായ വസ്തുക്കള്‍ വിക്‌സ് ആക്ഷന്‍ 500 ല്‍ അടങ്ങിയിട്ടുണ്ടെന്നു പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു ഉത്പാദനം നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. അതേസമയം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉല്‍പ്പന്നം താമസിയാതെ വിപണിയിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
വിവിധ തരം പനികള്‍ക്കു വ്യാപകമായി ഉപയോഗിക്കുന്ന മരുന്നു സംയുക്തങ്ങളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. അസിലോഫെനക്, പാരസെറ്റമോള്‍ തുടങ്ങിയവ ചേര്‍ന്ന മരുന്നുകളും പാരസെറ്റമോള്‍, സെറ്റിറിസീന്‍, കഫീന്‍ എന്നിവ ചേര്‍ന്ന മരുന്നുകളും നിരോധിച്ചവയിലുണ്ട്.
ഒട്ടേറെ കമ്പനികള്‍ പല പേരില്‍ മരുന്നുകള്‍ ഇറക്കുന്നതിനാല്‍ മരുന്നുകളുടെ പേരുവച്ചു നിരോധനപ്പട്ടിക പ്രസിദ്ധീകരിക്കുന്നതു പ്രായോഗികമല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. നിരോധിക്കപ്പെട്ട മരുന്നു സംയുക്തങ്ങളുടെ പട്ടിക www.dckerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















