കോഴിക്കോട്: കേരളത്തിന്റെ മഹത്തായ ശാസ്ത്രപാരമ്പര്യം വിദ്യാഭ്യാസ രംഗത്ത് പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് സൈബര്‍സുരക്ഷാ വിദഗ്ധനും ലോക വേദസെമിനാര്‍ സംഘാടകനുമായ ഡോ. വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് ജില്ലാസമ്മേളനം ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട, പൂവാട്ടുപറമ്പ്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലുണ്ടായിരുന്ന ഗണിതശാസ്ത്ര മികവ് ലോകരാജ്യങ്ങളില്‍ പലതും പാഠ്യവിഷയമാക്കിയിട്ടുണ്ട്.
സംഗ്രാമ മാധവന്‍,നീലകണ്ഠ സോമയാജി, ഭരതന്‍ എന്നിവര്‍ അക്കാലത്തെ പ്രമുഖ ഗണിതശാസ്ത്രജ്ഞരായിരുന്നു. ഇവരെക്കുറിച്ച് കേരളത്തിന്റെ അക്കാദമികരംഗം വേണ്ട രീതിയില്‍ പരിഗണിച്ചില്ല. ശാസ്ത്രീയചിന്തയുടെ കുറവാണ് ഇന്ന് നാം നേരിടുന്നത്. അദ്ദേഹം പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ കെ.രാധാമാധവന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി.
ശ്രീശൈലം ഉണ്ണികൃഷ്ണന്‍, എം.ശ്രീഹരി, ഡോ. വി.കെ. ദീപേഷ്, എം.എന്‍. സുന്ദര്‍രാജ്, അഡ്വ. വി.ജി.മോഹന്‍കുമാര്‍, ഇ.സി. അനന്തകൃഷ്ണന്‍, നീലേശ്വരം ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു.
















