നാദാപുരം: ഉത്തരവുകള്‍ കാറ്റില്‍ പറത്തി സ്‌കൂളുകളില്‍ നിര്‍ബന്ധ പിരിവ് .ബാലാ വകാശ കമ്മിഷന്‍ വിദ്യാലയങ്ങളില്‍ ഒരു തരത്തിലുമുള്ള പണ പ്പിരിവുകള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയാണ് വിദ്യാര്‍ത്ഥി കളില്‍ നിന്നും പണ പ്പിരിവിനായി വിവിധ ഏജന്‍സികളുടെ പേരിലുള്ള സ്‌റാമ്പുകള്‍ വിതരണത്തിന് നല്‍കിയിരിക്കുന്നത് .ഒരേ സമയംശിശു ദിനം റെഡ് ക്രോസ്സൊസൈറ്റി ആംഡ് ഫോഴ്‌സ് അധ്യാപക ദിനം സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിവയുടെ പേരിലുള്ള അഞ്ചിലധികം സ്റ്റാമ്പ് കളാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖേന വിദ്യാലയ മേധാവിയെ വിതരണത്തിനായി ഏല്‍പിച്ചിരിക്കുന്നത്.
ഇതിനായി ഓരോജില്ലയിലെയും ഉപ ജില്ലാ ഓഫീസര്‍മാര്‍ക്കും മൂന്നു ലക്ഷത്തിലധികം രൂപയുടെ ക്വാട്ടയാണ് വീതിച്ചു നല്‍കിയിരിക്കുന്നത്. ഇവ വിദ്യാലയങ്ങളില്‍ വിതരണം ചെയ്താലുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ അധ്യാപകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
സ്‌കൂളുകളില്‍ ലഭിച്ച സ്റ്റാമ്പുകളില്‍ അച്ചടിച്ചിരിക്കുന്നവര്‍ഷത്തെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉടലെടുത്തു .ഇവയില്‍ 2014 , 2015 എന്നീ വര്‍ഷങ്ങളാണ് അച്ചടിച്ചിരിക്കുന്നത് .ഉന്നത ങ്ങളിലെ സമ്മര്‍ദ്ദം കാരണം അധ്യാപകര്‍ ഇവ വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
















