അഹമ്മദാബാദ്: പാക്കിസ്ഥാനിലെ കറാച്ചി ജയിലില്‍ കഴിയുന്ന ഭാരത മത്സ്യതൊഴിലാളികളെ മോചിപ്പിക്കും.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പിടിയിലായ 86 ഭാരത മത്സ്യതൊഴിലാളികളെ മാര്‍ച്ച് 21ന് മോചിപ്പിക്കും. ഗുജറാത്ത് സര്‍ക്കാരിന് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
മോചിതരാകുന്നവരെ 22 ന് വാഗാ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് വിവരം ലഭിച്ചതായും ഗുജറാത്ത് ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റ് അസിസ്റ്റന്റ് സൂപ്രണ്ട് വിമല്‍ പാണ്ഡ്യ അറിയിച്ചു.
86 ഭാരത തടവുകാരെ ഈ മാസം ഏഴിന് പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. ഇതിനു പുറമേയാണ് 86 പേരേകൂടി വിടുന്നത്.
















