ന്യൂദല്‍ഹി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് കോണ്‍ഗ്രസ്‌കാരനായ മുന്‍ എംപിയ്‌ക്കെതിരെ കേസ്. ദല്‍ഹി ദബ്രിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്നു തര്‍ക്കത്തില്‍ ഇടപെട്ട മുന്‍ എംപി അപമര്യാദ കാണിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മുന്‍ എംപിയെ അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു. വീടിനുമുകളില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കുന്നതിനെ ബന്ധുക്കളായ അടുത്തവീട്ടുകാര്‍ എതിര്‍ത്തതാണ് തര്‍ക്ക കാരണം. മകളുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ എംപി അപമര്യാദ കാണിച്ചുവെന്ന് അയല്‍ക്കാരിയാണ് പരാതി നല്‍കിയത്.
















