ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ ഇറക്കാന്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പുതിയ തെരഞ്ഞെടുപ്പു തന്ത്രക്കാരനായി പ്രശാന്ത് കിഷോര്‍ വന്നതിനു ശേഷമുള്ള നീക്കമാണിത്.
അഖിലേഷ് യാദവിനെതിരേ പ്രിയങ്ക എന്നത് പുതിയ രാഷ്‌ട്രീയ നീക്കമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍, അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാവുന്ന അവസാന ആയുധം നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിക്കുന്നത് സാഹസമായിരിക്കുമെന്ന അഭിപ്രായക്കാരും പാര്‍ട്ടിയിലുണ്ട്. മാത്രമല്ല, യുപിയില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്കു മത്സരിക്കുന്ന സാഹചര്യത്തിലേ ഇങ്ങനെയൊരു സാധ്യതയുള്ളു. ബിഎസ്പിയുടെ സഖ്യകക്ഷിയായി മത്സരിക്കാനുള്ള നീക്കങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ആരെയെങ്കിലും പ്രഖ്യാപിച്ചാല്‍ത്തന്നെ മറ്റു കക്ഷികള്‍ സഖ്യത്തിനു വരില്ല. അപ്പോള്‍ പ്രിയങ്കയെ പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്കു പൊരുതേണ്ടിവരുമെന്നും നിലവിലെ സാഹചര്യത്തില്‍ അത് ഏറെ സാഹസികമായിരിക്കുമെന്ന് അഭിപ്രായപ്പെടുന്ന നേതാക്കളുമുണ്ട്.
















