ശ്രീനഗര്‍: പാക്കധീന കശ്മീരിലെ നിയന്ത്രണ രേഖയില്‍ ചൈനാ സൈന്യത്തിന്റെ സാന്നിദ്ധ്യം കണ്ടുവെന്ന വെളിപ്പെടുത്തലിനോട് കശ്മീരിലെ വിഘടന വാദികള്‍ മൗനംപാലിക്കുന്നതിനെ മുന്‍ മുഖ്യമന്ത്രി ഒമര്‍ ഫാറൂഖ് വിമര്‍ശിച്ചു.
ജമ്മു കശ്മീരില്‍ ഭാരത സൈന്യം വിന്യസിക്കപ്പെട്ടിരിക്കുന്നതിനെ വിമര്‍ശിഒക്കുന്ന വിഘടന വാദി സംഘടനകള്‍ക്ക് അതിര്‍ത്തിയില്‍ ചൈനാ സൈന്യത്തെ കണ്ടുവെന്ന വാര്‍ത്തയോടു പ്രതികരിക്കാന്‍ എന്താണു മടിയെന്ന് ഒമര്‍ ചോദിച്ചു. ലഡാക് മേഖലയില്‍ മുമ്പ് ചൈന സൈന്യ സാന്നിദ്ധ്യം കണ്ടിരുന്നു. ഇപ്പോള്‍ കുറച്ചുകൂടി മുന്നേറി അവര്‍ നിയന്ത്രണ രേഖയ്‌ക്കു സമീപം വന്നുവെന്നാണ് പറയുന്നത്. ഇത് സുരക്ഷയ്‌ക്ക് ഭീഷണിയാണ്, ഒമര്‍ പറഞ്ഞു.
















