ന്യുദല്‍ഹി: ട്രെയിനിലെ നാറുന്ന പുതപ്പുകളും കിടക്കകളും ഇനി പഴങ്കഥയാകുന്നു. എല്ലാ യാത്രകള്‍ക്ക് ശേഷവും പുതപ്പുകള്‍ കഴുകാനാണ് റെയില്‍വേ പദ്ധതി. ഇതിനായി പ്രത്യേകം നിര്‍മ്മിച്ച കനംകുറഞ്ഞ പുതപ്പുകളാണ് റെയില്‍വേ രംഗത്തിറക്കുന്നത്. ഇപ്പോള്‍ പുതപ്പ് മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് കഴുകുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് പുതിയ പുതപ്പിന് രൂപകല്പന ചെയ്തിരിക്കുന്നത്.
നിരവധി യാത്രിക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് സ്ഥിരം കഴുകാവുന്ന പുതപ്പ് നിര്‍മ്മിക്കാന്‍ എന്‍ഐഎഫ്റ്റിയോട് റെയില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചത്. പ്രധാന സ്റ്റേഷനുകളില്‍ പുതപ്പുകള്‍ കഴുകുന്നതിനായി പ്രത്യേകം ലോന്‍ഡറികള്‍ സ്ഥാപിക്കാനും റെയില്‍വെക്കു പദ്ധതിയുണ്ട്.
പുതപ്പിന് പുറമെ കിടക്കകള്‍ മാറ്റാന്‍ എന്‍ഐഎഫ്റ്റിക്ക് റെയില്‍വേ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. യാത്രികരുടെ താത്പര്യമനുസരിച്ച് വെള്ളനിറമാകും കിടക്കവിരിക്കും മറ്റും നല്‍കാന്‍ പദ്ധതിയിടുന്നത്.
കൂടാതെ റെയില്‍വേ ഓണ്‍ലൈന്‍വഴി സീറ്റ് ബുക്ക് ചെയ്യുമ്പോള്‍തന്നെ കിടക്കയും തെരഞ്ഞെടുക്കുന്ന ഇ-ബെഡ്‌റോള്‍ എന്ന പദ്ധതിയും ഉടന്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ എസി കമ്പാര്‍ട്ടുമെന്റില്‍ മാത്രമാണ് കിടക്ക സൗകര്യം ലഭിക്കുന്നത്.
















