കൊല്ലം: ഏഷ്യനെറ്റ് ന്യൂസ് ചാനലിലൂടെ ദേവി ദുര്‍ഗയെ അപഹസിച്ച ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകന്റെ പരാതി. കൂട്ടിക്കട താഴത്തുചേരി കുഴിയില്‍ വീട്ടില്‍ ബിജു.ആര്‍ ആണ് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭാരതത്തിലെന്ന് മാത്രമല്ല ലോകത്തെല്ലായിടത്തുമുള്ള ഹിന്ദുവിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം ആരാധിക്കുന്ന മൂര്‍ത്തിരൂപമായ ദുര്‍ഗദേവിയെ അപമാനിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
















