മോസ്‌കോ: കാന്‍ഡിഡേറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് ജയത്തുടക്കം. ബള്‍ഗേറിയയുടെ വാസലിന്‍ ടൊപലോവിനെ കീഴടക്കി ആനന്ദ്. 49 നീക്കങ്ങള്‍ക്കൊടുവിലാണ് ടൊപലോവ് അടിയറവു പറഞ്ഞത്.
ഇന്നലത്തെ യുഎസിന്റെ ഹികാരു നകാമുറ- ഇറ്റലിയുടെ ഫാബിയൊ കരൗന, റഷ്യയുടെ സെര്‍ജി കര്‍ജാക്കിന്‍- യുഎസിന്റെ പീറ്റര്‍ സിഡ്‌ലര്‍ മത്സരങ്ങള്‍ സമനിലയില്‍. ഈ വര്‍ഷത്തെ ആദ്യ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്.
















