മുംബൈ: സന്നാഹ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ജെ.പി. ഡുമിനിയുടെയും (67) ക്വിന്റണ്‍ ഡി കോക്കിന്റെയും (56) അര്‍ധശതകങ്ങളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്.
നാല്‍പ്പത്തിനാല് പന്തില്‍ ആറ് ഫോറും മൂന്നു സിക്‌സറും സഹിതം ഡുമിനി 67 റണ്‍സെടുത്തപ്പോള്‍, 33 പന്തില്‍ ഏഴ് ഫോറും രണ്ടു സിക്‌സറും സഹിതം ഡി കോക്കിന്റെ ഇന്നിങ്‌സ്. മറ്റാര്‍ക്കും മികച്ച പ്രകടനത്തിനായില്ല. ഇന്ത്യയ്‌ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്നും, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.
















