തൃശൂര്‍: കല്യാണ്‍ സില്‍ക്സിന്റെ ഏറ്റവും പുതിയ ഷോറൂമുകള്‍ക്ക് കാസര്‍കോടും പയ്യന്നൂരും തുടക്കമായി. ഭാരതത്തിന്റെ റീട്ടെയില്‍ ടെക്സ്റ്റൈയില്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് ലോകോത്തര ഷോറൂമുകള്‍ക്ക് ഒരേദിവസം യവനിക ഉയരുന്നത്.
കാസര്‍കോട് ഷോറൂമിന്റെ ഉദ്ഘാടനം രാവിലെയും പയ്യന്നൂര്‍ ഷോറൂമിന്റെ ഉദ്ഘാടനം ഉച്ചക്കുമായി സിനിമാതാരവും കല്യാണ്‍ സില്‍ക്സ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥ്വീരാജ് നിര്‍വഹിച്ചു.
കല്യാണ്‍ സില്‍ക്സ് സിഎംഡി ടി.എസ്. പട്ടാഭിരാമന്, എക്സിക്യൂട്ടീ ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്, മഹേഷ് പട്ടാഭിരാമന്, കാസര്‍കോട് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ പി.ബി. അബ്ദുള്‍ റസാക്ക്, കാസര്‍കോഡ് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, നുല്ലിപ്പാടി വാര്‍ഡ് കൗണ്‍സിലര്‍ കെ. സന്ധ്യ ഷെട്ടി, കാസര്‍കോഡ് മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പി. രമേഷ്, മട്ടന്നൂര്‍ എംഎല്‍എ ഇ.പി. ജയരാജന്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്മാന് അഡ്വ. ശശി വട്ടക്കോവല്, ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ വി. നന്ദകുമാര്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷനേതാവ് പി.പി. ദാമോദരന്‍, കല്യാണ്‍ വസ്ത്രാലയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. അനന്തരാമന്, ടി.എസ്. രാമചന്ദ്രന്, ടി.എസ്. ബാലരാമന് എന്നിവര്‍ കാസര്‍കോട്, പയ്യന്നൂര്‍ ഷോറൂമുകളുടെ ഉദ്ഘാടനചടങ്ങില്‍ സന്നിഹിതരായി.
4 നിലകളിലായി 30,000 ചതുരശ്ര അടിയിലാണ് കാസര്‍കോടിലെ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂരില്‍ 3 നിലകളിലായി 30,000 ചതുശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഷോപ്പിംഗ് സമുച്ചയമാണ് ഒരുക്കിയിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ വിലയില്‍ 100 ശതമാനം ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്കുവാന് കഴിയുന്നതാണ് കല്യാണ്‍ സില്‍ക്സിന്റെ പ്രത്യേകതയെന്ന് ടി.എസ്. പട്ടാഭിരാമന് അവകാശപ്പെട്ടു.
കല്യാണ്‍ സില്‍ക്സിന്റെ അടുത്ത ഷോറൂമുകള്‍ മസ്ക്കറ്റിലെ റൂവി, ദുബായിലെ അല്‍ ക്വിസൈസ് എന്നിവിടങ്ങളിലായിരിക്കും. ഇതിനുപുറമെ തമിഴ്നാട്ടിലേക്കും നിരവധി ജിസിസി രാജ്യങ്ങളിലേക്കും വിപണന ശൃംഖല വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: