കുട്ടനാട്: ബിജെപി കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്പര്‍ക്കയജ്ഞവും നിധിസമാഹരണവും 13 മുതല്‍ 20 വരെ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നടക്കും. 168 ബൂത്തുകളിലെ എല്ലാ വീടുകളും സമ്പര്‍ക്കം ചെയ്യുന്നതിനായി 350 സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വോട്ടര്‍മാരേയും നേരില്‍ കണ്ട് ആശയവിനിമയം നടത്തുന്നതിനാണ് സമ്പര്‍ക്കം. ബിജെപി തൊപ്പിയും ഷാളും താമര ചിഹ്നവും ധരിച്ച് കൊടിയും പിടിച്ചാണ് ഓരോ സ്‌ക്വാഡുകള്‍ സമ്പര്‍ക്കം നടത്തുക. ഇതിനോടൊപ്പം തെരഞ്ഞെടുപ്പ് നിധി ശേഖരണവും നടത്തും.
ഒരു ബൂത്തില്‍ നിന്നും പതിനായിരം രൂപ സമാഹരിക്കാനാണ് ലക്ഷ്യം. സമ്പര്‍ക്ക യജ്ഞത്തിനും നിധി ശേഖരണത്തിനും പാര്‍ട്ടി പഞ്ചായത്ത് ജനറല്‍ സെക്രട്ടി ഉപരി നേതാക്കന്മാര്‍ ബൂത്തു തലങ്ങളില്‍ നേതൃത്വം നല്‍കും.
പഞ്ചായത്ത് തലങ്ങളില്‍ കെ. ജയകുമാര്‍, റ്റി.കെ. അരവിന്ദാക്ഷന്‍, പി.കെ. വാസുദേവന്‍, എം.ആര്‍. സജീവ്, ടി. പ്രസന്നകുമാര്‍, കെ. ഉല്ലാസ്, സുരേഷ് പരിയാത്ത്, കെ.ജി. കൃഷ്ണന്‍ നായര്‍, എ.എന്‍. ഹരിദാസ്, ആര്‍. രമേശ്, റ്റി.പി. സന്തോഷ്‌കുമാര്‍, സുകുമാരന്‍ നായര്‍, പി. രാജശേഖരന്‍, കെ.എന്‍. കൃഷ്ണന്‍, മണിക്കുട്ടന്‍ ചേലേക്കാട്, സുദീപ് വി. നായര്‍, വിധു പ്രസാദ്, ശ്രീകുമാരി, മിനി ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
















