തലശ്ശേരി: മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കോടതിയില്‍ കീഴടങ്ങിയ പി.ജയരാജന്റെ റിമാന്റ് കാലാവധി ഏപ്രില്‍ 8 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്‌ജി വി.വി.അനില്‍കുമാര്‍ റിമാന്റ് നീട്ടിയത്. തന്നെ അടച്ചിട്ട മുറിയിലാണ് ചോദ്യം ചെയ്യുന്നതെന്നും താന്‍ പറയാത്തതും പറഞ്ഞതുമായ കാര്യങ്ങള്‍ വിവിധ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വലിയ വാര്‍ത്തയായി വരുന്നുണ്ടെന്നും ഇതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ ജയരാജന്‍ ജില്ലാസെഷന്‍സ് ജഡ്‌ജിയോട് പരാതിപ്പെട്ടതായും അറിയുന്നു. നേരത്തെ മാര്‍ച്ച് 11 വരെയായിരുന്നു ജയരാജനെ കോടതി റിമാന്റ് ചെയ്‌തിരുന്നത്.
















