Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗ് യുണൈറ്റഡ്, ടോട്ടനം തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 09:04 pm IST
in Sports

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനം ഹോട്‌സ്പറിനും തോല്‍വി. യുണൈറ്റഡ് ലിവര്‍പൂളിനോടും ടോട്ടനം ബൊറൂസിയയോടുമാണ് പരാജയപ്പെട്ടത്.

ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്ററിനെ കെട്ടുകെട്ടിച്ചത്. ഇതോടെ രണ്ടാം പാദത്തില്‍ മൂന്ന് ഗോളുകള്‍ക്കെങ്കിലും ജയിച്ചാലേ യുണൈറ്റഡിന് ക്വാര്‍ട്ടര്‍ പ്രതീക്ഷക്ക് വകയുള്ളൂ. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്ന ലിവര്‍പൂള്‍ ഇരുപതാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്.

പെനാല്‍റ്റിയിലൂടെ. യുണൈറ്റഡ് താരം മെംഫിസ് ഡെപെ ബോക്‌സിനുള്ളില്‍ വച്ച് നഥാനിയല്‍ ക്ലൈനിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് ഡാനിയേല്‍ സ്റ്ററിഡ്ജ് ഗോളാക്കിയത്. സ്റ്ററിഡ്ജിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്. പിന്നീട് 73-ാം മിനിറ്റില്‍ ഫിര്‍മിനോയാണ് രണ്ടാം ഗോള്‍ നേടിയത്. മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് യുണൈറ്റഡ് താരങ്ങള്‍ക്ക് ലിവര്‍പൂള്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്.

ബൊറൂസിയയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ പരാജയം. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്നത് ബൊറൂസിയ താരങ്ങളായിരുന്നു. ഒരിക്കല്‍ പോലും ടോട്ടനത്തിന് കനത്ത ഒരു വെല്ലുവിളി ഉയര്‍ത്താന്‍ മത്സരത്തില്‍ കഴിഞ്ഞതുമില്ല. മാര്‍ക്കസ് റ്യൂസിന്റെ ഇരട്ട ഗോളാണ് ഡോര്‍ട്ട്മുണ്ടിന് മിന്നുന്ന വിജയം നേടിക്കൊടുത്തത്.

61, 70 മിനിറ്റുകളിലായിരുന്നു റ്യൂസിന്റെ ഗോളുകള്‍. 30-ാം മിനിറ്റില്‍ പിയറി എമെറിക് ഔബമേയങ്ങാണ് ബൊറൂസിയയെ മുന്നിലെത്തിച്ചത്. മൂന്ന് ഗോള്‍ വിജയത്തോടെ ബൊറൂസിയ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.

മറ്റൊരു ഹോം മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോ ഏകപക്ഷീയമായ ഒരു ഗോളിനാണ് വലന്‍സിയയെ തോല്‍പിച്ചത്. കളിയുടെ 20-ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയാണ് ബില്‍ബാവോയുടെ വിജയഗോള്‍ നേടിയത്. സെഡ്രിക് ബകാംബു നേടിയ ഇരട്ടഗോളിന്റെ കരുത്തില്‍ വിയ്യാറയല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബയര്‍ ലെവര്‍ക്യുസനെ തകര്‍ത്തു.

4, 56 മിനിറ്റുകളിലായിരുന്നു ബകാംബു ലെവര്‍ക്യുസന്‍ വല കുലുക്കിയത്. പതിനൊന്ന് മത്സരങ്ങള്‍ക്കുശേഷമാണ് ബകാംബു ഗോള്‍ നേടുന്നത്. കളിയുടെ തൊണ്ണൂറാം മിനിറ്റില്‍ പന്ത് മനപ്പൂര്‍വം കൈ കൊണ്ട് തട്ടിയതിന് ടിന്‍ ജെദ്‌വാജ് ചുവപ്പു കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പത്തു പേരെയും വച്ചാണ് ലെവര്‍ക്യുസന് കളി അവസാനിപ്പിക്കാന്‍ കഴിഞ്ഞത്.

മറ്റൊരു മത്സരത്തില്‍ ഷക്തര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആന്‍ഡര്‍ലക്റ്റിനെ തകര്‍ത്തു. ഷക്തറിന് വേണ്ടി ടെയ്‌സണ്‍, കുച്ചര്‍, എഡ്വേര്‍ഡോ എന്നിവര്‍ ലക്ഷ്യം കണ്ടു. ആന്‍ഡര്‍ലക്റ്റിന്റെ ആശ്വാസഗോള്‍ ഫ്രാങ്ക് അഷിയാംപോങ് സ്വന്തം പേരില്‍ കുറിച്ചു.

മറ്റൊരു മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 82-ാം മിനിറ്റില്‍ മെഹ്‌മെറ്റ് ടോപ്പലിന്റെ ഏക ഗോളില്‍ ഫെനര്‍ബാഷെ സ്‌പോര്‍ട്ടിങ് ബ്രാഗയെ കീഴടക്കി. മറ്റ് മത്സരങ്ങളില്‍ സ്പാര്‍ട്ട ബ്രാഗ്-ലാസിയോ പോരാട്ടം 1-1നും ബാസല്‍-സെവിയ കളി ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

ലാസിയോക്കെതിരെ 13-ാം മിനിറ്റില്‍ ഫ്രൈഡെക്കിന്റെ ഗോളില്‍ സ്പാര്‍ട്ടയാണ് ആദ്യം മുന്നിലെത്തിയത്. 38-ാം മിനിറ്റില്‍ മാര്‍കോ പറോളോ ലാസിയോക്ക് സമനില നേടിക്കൊടുത്തു. എല്ലാ ടീമുകളുടെയും രണ്ടാം പാദമത്സരങ്ങള്‍ 17ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

Kerala

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.