മുഹമ്മ: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡില്‍ അഞ്ഞൂറോളം വോട്ടര്‍മാരുടെ വിലാസം തെറ്റി. കഞ്ഞിക്കുഴി 10,14 വാര്‍ഡുകള്‍ ഉള്‍പ്പെട്ട 146-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
ഈ ബൂത്തിലെ അഞ്ഞൂറിലേറെ വോട്ടര്‍മാരാണ് കളര്‍ ഫോട്ടോ പതിച്ച പുതിയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നത്. അപേക്ഷയോടൊപ്പം പഴയ കാര്‍ഡിന്റെ പകര്‍പ്പും വിലാസം തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുതിയ കാര്‍ഡ് ലഭിച്ചപ്പോഴാണ് തപാല്‍ ഓഫീസിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് അറിയുന്നത്.
എസ് എല്‍ പുരം പോസ്റ്റോഫീസിന് പകരം മുഹമ്മ എന്നാണ് കാര്‍ഡില്‍ ചേര്‍ത്തിട്ടുള്ളത്. ഇത് ഉടനെ തിരുത്തി നല്‍കിയില്ലെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതിനും മറ്റാവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാതെവരും.
















