Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 07:13 pm IST
inSamskriti

വീരപരാക്രമിയായ ചിത്രാംഗദന്‍ ശത്രുക്കളില്‍ ഭയമുണ്ടാക്കി. അക്കാലത്തൊരു ദിനം രാജാവ് സന്നാഹങ്ങളുമായി നായാട്ടിനു പുറപ്പെട്ടു. അദ്ദേഹം വനത്തില്‍ മാന്‍ മുതലായ മൃഗങ്ങളെ തേടി നടക്കുമ്പോള്‍ വിമാനത്തില്‍ ആകാശഗമനം ചെയ്യുന്ന ചിത്രാംഗദന്‍ എന്നുപേരായ ഒരു ഗന്ധര്‍വ്വന്‍ ഭൂമിയില്‍ ഇറങ്ങി. തുല്യ ബലവാന്മാരായ അവര്‍ തമ്മില്‍ യുദ്ധവും തുടങ്ങി. മൂന്നു വര്‍ഷം നീണ്ട രണത്തില്‍ വച്ച് രാജാവ് മരിച്ചു. ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി വാഴിച്ചു.

പുത്രദുഖമുണ്ടെങ്കിലും സത്യവതിക്ക് തന്റെ പുത്രന്‍ തന്നെയാണല്ലോ രാജാവ് എന്നതില്‍ സംതൃപ്തി തോന്നി. വ്യാസനും തന്റെ സഹോദരന്റെ രാജപദവിയില്‍ സന്തോഷിച്ചു. താമസിയാതെ ഭീഷ്മര്‍ വിചിത്രവീര്യന്റെ വിവാഹക്കാര്യവും ആലോചിച്ചു. അക്കാലത്ത് കാശിരാജാവ് തന്റെ മൂന്നു പുത്രിമാര്‍ക്കുമായി സ്വയംവരം നിശ്ചയിച്ചിരുന്നു. കാശിരാജാവിന്റെ കൊട്ടാരത്തില്‍ ക്ഷണിതാക്കളായി അനേകം രാജാക്കന്മാര്‍ വന്നു ചേര്‍ന്നു.

ആ സമയം പരാക്രമശാലിയായ ഭീഷ്മര്‍ അവിടെയെത്തി എല്ലാവരെയും തോല്‍പ്പിച്ച് കന്യകമാരെ ഹസ്തിനപുരിയിലേയ്‌ക്ക് കൊണ്ടുപോയി. നിത്യബ്രഹ്മചാരിയയതിനാല്‍ ഈ മൂന്നുപേരെയും ഭീഷ്മര്‍ തന്റെ സഹോദരനുവേണ്ടിയാണ് കൊണ്ടുവന്നത്. സത്യവതിയെ വിവരമറിയിച്ചു. ശുഭമുഹൂര്‍ത്തം കുറിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. ആ പെണ്‍കുട്ടികളില്‍ അതിസുന്ദരിയായ മൂത്തവള്‍ അംബ ഭീഷ്മരോട് താന്‍ സാല്വരാജാവിനെ മനസാ വരിച്ചു കഴിഞ്ഞതാണെന്നു ലജ്ജാനമ്രമുഖിയായി അറിയിച്ചു. ‘സാല്വരാജാവിനും എന്നെ ഏറെ പ്രിയമാണ്. അതിനാല്‍ അങ്ങയുടെ കുലത്തിനു ചേര്‍ന്ന രീതിയില്‍ പെരുമാറിയാലും’

കന്യക ഇങ്ങിനെ പറഞ്ഞപ്പോള്‍ ഭീഷ്മര്‍ കൊട്ടാരത്തിലെ മുതിര്‍ന്നവരുമായി പര്യാലോചിച്ചു. എന്നിട്ട് അവളെ സ്വതന്ത്രയായി പോകാന്‍ അനുവദിച്ചു. അവള്‍ സാല്വന്റെ ഗൃഹത്തിലെത്തി കഥകളെല്ലാം പറഞ്ഞു. ‘അങ്ങയില്‍ അനുരക്തയാണ് ഞാന്‍ എന്നറിഞ്ഞപ്പോള്‍ ധര്‍മ്മിഷ്ടനായ ഭീഷ്മര്‍ എന്നെ വിട്ടയച്ചു. അങ്ങെന്നെ സ്വീകരിച്ചാലും’ എന്ന് പറഞ്ഞ കന്യകയോട് സാല്വന്‍ കയര്‍ത്തു പറഞ്ഞു.

‘ഞാന്‍ കാണ്‍കെ നിന്നെ ഭീഷ്മര്‍ തേരില്‍ക്കയറ്റി കൊണ്ട് പോയതാണല്ലോ അന്യന്റെ എച്ചില്‍ എനിക്കാവശ്യമില്ല.’. അവിടെനിന്നും സങ്കടത്തോടെ അവള്‍ മടങ്ങി ഭീഷ്മരുടെ അടുത്തെത്തി. സാല്വന്‍ തന്നെ സ്വീകരിച്ചില്ലെന്നും അതിനു കാരണം ഭീഷ്മരാണെന്നും അവള്‍ കണ്ണീരോടെ പറഞ്ഞു. ‘അതിനാല്‍ അങ്ങുതന്നെ എന്നെ സ്വീകരിക്കണം. അല്ലെങ്കില്‍ ഞാന്‍ ഉടനെ മരണത്തെ പുല്‍കുകയേ നിവൃത്തിയുള്ളൂ’.

അപ്പോള്‍ ഭീഷ്മര്‍ പറഞ്ഞു: അന്യനൊരാളില്‍ അനുരക്തയായ കന്യകയെ ഒരുവന്‍ എങ്ങിനെ സ്വീകരിക്കും? നീ നിന്റെ അച്ഛനെ സമീപിക്കൂ. അദ്ദേഹം നിന്നെ രക്ഷിക്കും.’

ഇതുകേട്ട് ക്രോധാകുലയായി അവള്‍ കാട്ടിലേക്ക് പോയി. അവിടെ വിജനദേശത്ത് അവള്‍ തപസ്സുചെയ്തു ജീവിച്ചു. മറ്റു രണ്ടുപേര്‍ അംബിക, അംബാലിക എന്നിവര്‍ രാജാവിനെ പരിഗ്രഹിച്ചു. രാജാവ് തന്റെ പത്‌നിമാരുമായി സുഖിച്ചു രമിച്ചു വാണു.

ഒന്‍പതുകൊല്ലം രാസലോലുപനായി കഴിഞ്ഞ് ഒടുവില്‍ ക്ഷയം ബാധിച്ചു രാജാവ് അകാലത്തില്‍ ചരമമടഞ്ഞു. മക്കള്‍ രണ്ടാളും മരിച്ച സത്യവതി ഭീഷ്മരോട് തന്നെ രാജ്യഭാരം ഏല്‍ക്കാന്‍ ആവശ്യപ്പെട്ടു. ‘യയാതിയുടെ വംശം നശിക്കാതിരിക്കാന്‍ നീ സഹോദരഭാര്യയെ സ്വീകരിക്കുകയും വേണം’ എന്നായിരുന്നു അമ്മയുടെ നിര്‍ദ്ദേശം.

‘അച്ഛന് ഞാന്‍ ചെയ്ത് വാഗ്ദാനം അമ്മ മറന്നുവോ? എന്നായിരുന്നു ഭീഷ്മരുടെ മറുപടി. ഞാന്‍ രാജപദവി ഏറ്റെടുക്കുകയില്ല. വിവാഹം ചെയ്യുകയുമില്ല.’

എങ്ങനെയാണിനി രാജ്യം ഭരിക്കുക എന്ന ചിന്തയില്‍ സത്യവതി വിഷണ്ണയായി. എന്നാല്‍ ഭീഷ്മര്‍ അതിനൊരു പോംവഴി പറഞ്ഞു കൊടുത്തു. വിചിത്രവീര്യന്റെ പത്‌നിയില്‍ ഉത്തമനായ ഒരാളെക്കൊണ്ട് പുത്രോല്‍പ്പാദനം ചെയ്യിക്കുക, എന്നതായിരുന്നു ആ നിര്‍ദ്ദേശം. ഇതില്‍ കുലദോഷമൊന്നുമില്ല. വേദവിധിയുണ്ട് താനും.

ഇക്കാര്യം കേട്ടപ്പോള്‍ സത്യവതിക്ക് തന്റെ പുത്രനായ വ്യാസനെ ഓര്‍മ്മ വന്നു. സ്മരണമാത്രയില്‍ തേജസ്സുറ്റ മുനി അമ്മയ്‌ക്ക് മുന്നില്‍ പ്രത്യക്ഷയായി. ‘വിചിത്രവീര്യന്റെ പത്‌നിയില്‍ നീയൊരുത്തമ പുത്രനെ ജനിപ്പിക്കുക’ എന്ന മാതൃവാക്യം ‘ഓം’ എന്നു പറഞ്ഞു ശിരസാവഹിച്ച് അംബികയുടെ ഋതുകാലം കാത്തിരുന്നു. താമസംവിനാ അംബിക മഹാബലശാലിയായ ഒരു പുത്രനെ പ്രസവിച്ചു. എന്നാല്‍ ബാലന്‍ അന്ധനായിരുന്നു.

സത്യവതി വീണ്ടും വ്യാസനോട് അംബാലികയില്‍ പുത്രോല്‍പ്പാദനം നടത്താന്‍ ആവശ്യപ്പെട്ടു. അംബാലികയില്‍ വ്യാസനുണ്ടായ പുത്രന് പാണ്ടു രോഗമുണ്ടായിരുന്നു. അതിനാല്‍ രാജാവാകാന്‍ യോഗ്യതയുണ്ടായിരുന്നില്ല. സത്യവതി വീണ്ടും ആകുലപ്പെട്ടു. വര്‍ഷാവസാനത്തില്‍ വീണ്ടും പുത്രോല്‍പ്പാദനത്തിനായി സത്യവതി അംബാലികയെ പ്രേരിപ്പിച്ചുവെങ്കിലും മണിയറയിലേക്ക് അവള്‍ തന്റെ ദാസിയെയാണ് പറഞ്ഞയച്ചത്. ആ ദാസിയിലാണ് ധര്‍മ്മത്തിന്റെ അംശമായി വിദുരന്‍ ജനിച്ചത്. ഇങ്ങിനെയാണ് ധൃതരാഷ്‌ട്രര്‍, പാണ്ഡു, വിദുരര്‍ എന്നീ മൂന്നു പുത്രന്മാര്‍ മുഖേന വ്യാസന്‍ ശന്തനുവിന്റെ കുലം നിലനിര്‍ത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.