Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തകര്‍ത്തത് പരിസ്ഥിതിയും ആത്മാഭിമാനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 09:16 pm IST
inVicharam

കേരളീയ സമൂഹത്തില്‍ തിന്മയുടെ വിത്തുവിതച്ച് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തുണ്ടായ സാമൂഹ്യതിന്മകളുടെ വളര്‍ച്ച വളരെ വലുതാണ്. വികസനമെന്ന പേരില്‍ ഖജനാവു മുടിച്ച് ചാണ്ടി സര്‍ക്കാര്‍ പടുത്തുയര്‍ത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളേക്കാള്‍ എത്രയോ വലുതാണ് കേരളീയ സമൂഹത്തില്‍ യുഡിഎഫ് ഭരണം ഉണ്ടാക്കിയ മൂല്യച്യുതി. ബാര്‍ കോഴ കേസില്‍ സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രി രാജിവച്ച് പുറത്താകേണ്ടിവന്നു. ആരോപണങ്ങളില്‍ തനിക്കും പങ്കുണ്ടെന്ന് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തി.

സോളാര്‍ കേസില്‍ ഒരു സ്ത്രീയുടെ മൊഴിയുടെ പേരില്‍ മാസങ്ങളായി മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. പത്രമാധ്യമങ്ങള്‍ ഒരു കേരളാ മുഖ്യമന്ത്രിയെ ഇത്തരത്തില്‍ തരംതാഴ്‌ത്തി എഴുതിയ ഒരു ഭരണകാലഘട്ടം കേരള ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. കടകംപിള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പു കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസ് വലിച്ചിഴക്കപ്പെട്ടു. മുഖ്യമന്ത്രി മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ മറ്റു മന്ത്രിമാര്‍ക്ക് നല്‍കിയ സന്ദേശമെന്തായിരുന്നു? ചെറുപ്പക്കാര്‍ക്ക് നല്‍കിയ സൂചനകള്‍ എന്താണ്?

മുഖ്യമന്ത്രി കളങ്കിതനാണെന്ന ഖ്യാതി കേരളത്തിലും ഭാരതത്തിലും പരന്നു. സത്യസന്ധതയും സല്‍കര്‍മങ്ങളും ആദര്‍ശധീരതയുംകൊണ്ട് മാതൃകയാകേണ്ട ഭരണാധികാരിതന്നെ തട്ടിപ്പിനും കള്ളക്കടത്തുകാരനും കൂട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ കേരളീയ സമൂഹത്തിന് കളങ്കമായ കാലമാണ് കടന്നുപോയത്. ഉന്നത സ്ഥാനങ്ങളിലെ സുപ്രധാന നിയമനങ്ങള്‍ വിവാദമായി. കോടതി കയറി. മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാത താല്‍പ്പര്യത്തിന് ഉത്തമ ഉദാഹരണമാണ് ചീഫ് സെക്രട്ടറി ജിജി തോംസണന്റെ കാലാവധി നീട്ടുവാനുള്ള ശ്രമവും അതു നടപ്പാകാതെ വന്നപ്പോള്‍ മുഖ്യ ഉപദേശകനായി നിയമിച്ചതും. മുഖ്യവിവരാവകാശ കമ്മീഷനെ നിയമിക്കുവാനുള്ള നടപടിക്ക് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.

പരിസ്ഥിതി വിഷയങ്ങളിലേക്കു വരാം. ലഘുധാതുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന മണ്ണ്, മണല്‍, ചെളി, കളിമണ്ണ്, ചരല്‍, ചെങ്കല്ല് എന്നിവയുടെ ഖനനത്തിന് പരിസ്ഥിതി ആഘാതപഠനം വേണമെന്ന നിയമവും ഹൈക്കോടതിയും ഹരിതട്രിബ്യൂണലും സുപ്രീംകോടതിയും നിഷ്‌കര്‍ഷിച്ചിട്ടും അതിനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച ചെറുകിട ധാതുക്കളുടെ ഖനനത്തിന് പരിസ്ഥിതി ആഘാതപഠനം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ജില്ലാതലത്തില്‍ പരിസ്ഥിതി ആഘാത പഠനത്തിനും അത്യാവശ്യ പരിശോധനയ്‌ക്കുമായി സ്ഥാപിതമായ ജില്ലാതല വിദഗ്‌ദ്ധ സമിതികള്‍ നോക്കുകുത്തികളായി മാറി. പരിസ്ഥിതി ആഘാതപഠനം ഒഴിവാക്കിയതോടെ നാടുമുഴുവന്‍ കുഴിച്ച് മുടിപ്പിക്കുവാന്‍ മാഫിയകള്‍ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്.

ഒരു ഭരണം നിയമങ്ങളെ നിശ്ശേഷം നശിപ്പിക്കുന്ന കാഴ്ചയാണിത്. ജില്ലാ വിദഗ്‌ദ്ധ സമിതികളുടെയും ജില്ലാ കളക്ടറുടെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ അനുമതിയോ ഇല്ലാതെ അഹോരാത്രം ഖനനം നടക്കുന്ന ജില്ലകള്‍ കേരളത്തില്‍ ഇതോടെ സജീവമായി. ഭരണം മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് ഉത്തമ ഉദാഹരണമാണിത്. മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ നടക്കുന്ന ഇത്തരം ഖനന പ്രക്രിയകള്‍ തുടരുന്നത് നാടിനാപത്താണ്. ഇത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് നാടിനെ കൊണ്ടെത്തിക്കും.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി തെക്ക് വില്ലേജില്‍ 1250 ഏക്കര്‍ വനഭൂമി നിയമവിരുദ്ധമായും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയും 904 കൈയേറ്റക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു. 1964 ലെ ഭൂ പതിവ് ചട്ടത്തിലെ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ദുരുപയോഗം ചെയ്താണ് വനം കൈയേറ്റം നിയമവിധേയമാക്കിയത്. പെരിയാര്‍ കടുവാ സങ്കേതത്തിലെ വനഭൂമിയാണ് കൈയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കിയിരിക്കുന്നത്.

കോട്ടയത്ത് ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് 125 ഏക്കര്‍ നെല്‍വയല്‍ നികത്തുവാന്‍ 2015 നവംബറില്‍ ഉത്തരവിറക്കി. കോട്ടയം കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൃഷിക്ക് യോഗ്യമല്ലാത്ത നെല്‍വയല്‍ നികത്തുവാന്‍ അനുമതി നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കോട്ടയം കോറിഡോര്‍ പ്രോജക്ട് എന്ന പേരിലാണ് നികത്തല്‍ നടന്നത്. ക്രിക്കറ്റ് സ്റ്റേഡിയം, പ്രദര്‍ശന വേദി, കണ്‍വെന്‍ഷന്‍ സെന്റര്‍, സൈക്കിള്‍ ട്രാക്ക്, ജലവിനോദങ്ങള്‍ എന്നിവയാണ് നെല്‍വയല്‍ നികത്തിയുള്ള പ്രോജക്ടില്‍ ലക്ഷ്യമിടുന്നത്. 2008 ന് മുമ്പ് നികത്തിയെടുത്ത നെല്‍വയലുകള്‍ ക്രമപ്പെടുത്തുവാന്‍ ഇറക്കിയ ഉത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ മറ്റൊരു ഇടപെടലാണ്. 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. നെല്‍വയലുകളുടെ നാശത്തിനാണ് ഫൈനടച്ചാല്‍ തണ്ടപ്പേര്‍ രജിസ്റ്ററില്‍ നിലമെന്നത് മാറ്റി കരഭൂമിയെന്നാക്കി നല്‍കിയത്. ഇത് വരുംതലമുറയോടു ചെയ്ത ചതിയാണ്.

വയലിനോടൊപ്പം നികത്തിയെടുത്ത സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും പുരയിടമാക്കി. പാടശേഖരങ്ങളോടൊപ്പം നികത്തിയ തോടുകളും അരുവികളും മിച്ചഭൂമിയും സര്‍ക്കാര്‍ ഭൂമിയും ചാലുകളുമെല്ലാം ഇതോടെ ക്രമപ്പെടുത്തിയെടുക്കുവാന്‍ സര്‍ക്കാര്‍ സന്ദര്‍ഭമൊരുക്കി. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടു പോകുന്നതിന് ഇത് ഇടവരുത്തിയിരിക്കയാണ്. പാടം നികത്തി കരഭൂമിയാക്കി മാറ്റിയതിന്റെ പേരില്‍ നടന്ന അഴിമതി അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വനനിയമവും ഭൂസംരക്ഷണ നിയമവും ചെറുകിട ധാതു ഖനന നിയമങ്ങളും അട്ടിമറിച്ച് ആയിരക്കണക്കിന് പാറമടകള്‍ക്കാണ് പാട്ടഭൂമിയില്‍ കുന്നുകളും മലകളും തച്ചുതകര്‍ക്കാന്‍ അനുമതി നല്‍കിയത്. കേരള തനിമ നഷ്ടപ്പെടുത്തുവാനും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനും ജൈവവൈവിധ്യ നാശത്തിനും വനം-വന്യജീവി നാശത്തിനും ഇടവരുത്തിയിരിക്കുന്ന ഖനന അനുമതികള്‍ ഈ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് ചെയ്ത കടുത്ത അനീതിയാണ്. നാടുമുടിപ്പിച്ചും പ്രകൃതി വിഭവ കൊള്ള നടത്തിയും ഒട്ടനവധി നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്നും അഴിമതി നടത്തിയും ഭരിച്ചിറങ്ങുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളീയ സമൂഹത്തിന് അപമാനമായി.

ഇപ്പോള്‍ ബഹുജന സമ്മര്‍ദ്ദം ശക്തമായപ്പോള്‍, ഹൈക്കോടതി ഇടപെട്ടപ്പോള്‍, മെത്രാന്‍ കായലിലും കടമക്കുടിയിലും കായലും പാടവും നികത്താന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. ഇതുപോലെ എത്രയെത്ര അനീതികള്‍ സംസ്ഥാനത്തോട് ഈ ഭരണകാലം ഭരണകൂടം ചെയ്തുകൂട്ടി? ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്തുവാന്‍ സുവര്‍ണ കാലഘട്ടമായിരുന്നു ഇത്. പരിസ്ഥിതി മാത്രമല്ല, ജനങ്ങളില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ആദര്‍ശശുദ്ധിയും നീതിബോധവും ആത്മാഭിമാനവും നശിപ്പിക്കാന്‍ മാത്രമെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിന് കഴിഞ്ഞുള്ളൂ.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.