Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടല്‍ജിയുടെ കുടുംബശ്രീയ്‌ക്ക് നരേന്ദ്ര മോദിയുടെ വിപണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 09:11 pm IST
in Vicharam

കേന്ദ്രഗവണ്‍മെന്റ് ഭക്ഷ്യസംസ്‌കരണ രംഗത്ത് വിപണനത്തിനായി 100 ശതമാനം വിദേശമൂലധനം പ്രഖ്യാപിച്ചതോടെ ഭക്ഷ്യസംസ്‌ക്കരണ കമ്പനിയില്‍നിന്നും സ്വാശ്രയ സംഘ യൂണിറ്റുകളില്‍ നിന്നും ഇടനിലക്കാരില്ലാതെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ വിദേശ കമ്പനികള്‍ക്ക് നേരിട്ട് വിപണിയിലെത്തിക്കാം. ഇതിന്റെ ഗുണം ഏറെയും കേരളത്തിലെ കുടുംബശ്രീ, അക്ഷയശ്രീ ഉള്‍പ്പെടെയുളള സ്വാശ്രയ സംഘങ്ങള്‍ക്കും മറ്റ് ചെറുകിട ഭക്ഷ്യഉല്‍പ്പന്ന കമ്പനികള്‍ക്കുമാകും. രണ്ട് വര്‍ഷത്തിനകം കുടുംബശ്രീ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ രാജ്യാന്തര വിപണിയില്‍ സ്ഥാനം പിടിക്കാന്‍ സഹായകമാണ് ഈ ബജറ്റ് നിര്‍ദ്ദേശം.

കുടുംബശ്രീ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുളള ബുദ്ധിമുട്ട് മൂലം പല സ്വാശ്രയ സംഘങ്ങളുടെയും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ അനിശ്ചിതത്വത്തിലാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് നാട്ടിന്‍പുറത്തിനപ്പുറം വിപണിയില്ല. ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഒരുആലോചിച്ചിട്ടു പോലുമില്ല. ഇടയ്‌ക്ക് അവതരിപ്പിച്ച മാസച്ചന്ത എന്ന ആശയം അപ്രായോഗികമായതിനാല്‍ പല കുടുംബശ്രീ യൂണിറ്റുകളും ഉപേക്ഷിച്ചു.

ഈ പ്രതിസന്ധികള്‍ക്കിടയിലാണ് കേരളത്തിലെ കുടുംബശ്രീ-അക്ഷയശ്രീ -സ്വാശ്രയസംഘങ്ങള്‍ക്ക് മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം കൈത്താങ്ങാവുന്നത്.

കേരളത്തില്‍ നിന്നും സമുദ്രോല്‍പന്നങ്ങളും, അച്ചാറുകളും കറിപൗഡറുകളും റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളും ഹാഫ് കുക്കുഡ് ഉല്‍പന്നങ്ങളുമെല്ലാം ചെറിയതോതില്‍ ഗള്‍ഫ് രാജ്യത്തും വിദേശ രാജ്യങ്ങളിലും വിപണി പിടിച്ചിട്ടുണ്ടെങ്കിലും കുടുംബശ്രീ സ്വാശ്രയ സംഘങ്ങളുടെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് ഈ മേഖലയില്‍ വിപണനത്തിനുളള അവസരം ഇത് വരെ ലഭിച്ചിരുന്നില്ല. ഇടനിലക്കാര്‍ അധികമായതും വിദേശവിപണികളില്‍ ഉല്‍പന്നങ്ങളെ നിയന്ത്രിക്കുവാനുളള പരിചയമില്ലായ്‌മയുമാണ് പ്രശ്‌നം. പാക്കേജിങ്ങാകട്ടെ മറ്റ് രാജ്യങ്ങളുടെ നിലവാരത്തിനനുസരിച്ചുളളതുമല്ല.

എന്നാല്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിപണന രംഗത്ത് 100 ശതമാനം വിദേശമൂലധനം വരുമ്പോള്‍ സ്ഥിതി ആകെ മാറും. വിദേശത്തെ പല കമ്പനികളും ഇടനിലക്കാരില്ലാതെ നേരിട്ടായിരിക്കും ഭക്ഷ്യവസ്തുക്കളും ഉല്‍പ്പന്നങ്ങളും തങ്ങളുടെ രാജ്യത്ത് വിപണനം നടത്തുന്നത്. ഇതോടെ ഈ രംഗത്തെ കോര്‍പ്പറേറ്റുകളായ ഇടനിലക്കാര്‍ ഒഴിവാകും. കേരളത്തിലെ ഭക്ഷ്യസംസ്‌ക്കരണ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിദേശത്തെ വിതരണം ഇപ്പോള്‍ ഇടനിലക്കാരാണ് നിയന്ത്രിക്കുന്നത് ബിടുബി മീറ്റില്‍ വിദേശത്ത് നിന്ന് വരുന്ന വാണിജ്യ മേഖലയിലെ വന്‍വന്‍ ഇടനിലക്കാരാണ് ഇവര്‍.

കേരളത്തില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാര്‍ ഓര്‍ഡര്‍ ചെയ്ത് വിദേശ വിപണിയിലെത്തിക്കുമ്പോള്‍ വാണിജ്യ മേഖലയിലെ മൂന്നും നാലും കച്ചവടക്കാര്‍ വഴി കൈമറിഞ്ഞാണ് ഈ ഉല്‍പന്നങ്ങള്‍ നിലവില്‍ വിദേശ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ഉല്‍പന്നം വിദേശ വിപണിയിലെത്തുമ്പോഴേക്കും ഇടനിലക്കാര്‍ പലമടങ്ങായി വന്‍ലാഭം കൊയ്യുകയും കേരളത്തിലെ ഭക്ഷ്യ ഉത്പാദന കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നത്തിന് തുച്ഛമായ വിലയുമാണ് ലഭിച്ചിരുന്നത്.

ഭക്ഷ്യ സംസ്‌ക്കരണരംഗത്ത് വിപണനത്തിനായി 100 ശതമാനം വിദേശ മൂലധനം നടപ്പിലാക്കുമ്പോള്‍ അവരുടെ രാജ്യത്തിന് വേണ്ടതായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വന്ന് ഓര്‍ഡര്‍ ചെയ്യാം. നേരിട്ടുള്ള വിപണനത്തിലൂടെ ഉത്പാദകര്‍ക്ക് കൂടുതല്‍ മൂല്യം ലഭിക്കും.

കേരളത്തിലെ കരകൗശല-പൈതൃകോല്‍പന്നങ്ങള്‍ വിദേശവിപണിയില്‍ ഇടനിലക്കാരില്ലാതെ തന്നെ വിദേശ കമ്പനികള്‍ നേരിട്ടെത്തി ഓര്‍ഡര്‍ സ്വീകരിക്കുന്നുണ്ട്. വാജ്‌പേയി സര്‍ക്കാര്‍ ചെറുകിട കരകൗശല ഉല്‍പ്പന്നങ്ങളുടെ നൂറ് ശതമാനം കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളില്‍, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സ്വയമേവ അനുമതി നല്‍കിയതിന്റെ ഫലമായിട്ടാണ് അന്ന് ഇതിന് സാഹചര്യമൊരുങ്ങിയത്. അന്ന് പ്ലാസ്റ്റിക്ക് നിരോധിച്ച പല രാജ്യങ്ങളിലേയ്‌ക്കും വിദേശകമ്പനിക്കാര്‍ കേരളത്തിലെ തഴ ഉല്‍പ്പന്നങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ബാഗുകളും മാറ്റുകളും ഗോള്‍ഡ് ഓര്‍ണമെന്‍സ് കവറുകളും മറ്റ് കര കൗശല വസ്തുക്കളും വിദേശ വിപണിയിലെത്തിക്കുവാന്‍ നേരിട്ടെത്തിയാണ് ഓര്‍ഡര്‍ നല്‍കിയത്.

ഉല്‍പന്നത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുവാന്‍ അവര്‍ കമ്പനിയുടെ പ്രതിനിധിയേയും കേരളത്തിലേക്ക് പറഞ്ഞയച്ചിരുന്നു ഇതുമൂലം ഒരു പ്രദേശത്താകെ പല സംഘങ്ങള്‍ വഴി നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളുടെ വിപണിക്ക് ഏകീകരണ സ്വഭാവവും കൈ വന്നു.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് നാടുകളിലേക്ക് അമേരിക്കന്‍ യുറോപ്യന്‍ പട്ടണങ്ങളിലേയും വിപണികളിലേക്ക് മായം കലരാത്ത തനിനാടന്‍ ഭക്ഷ്യവസ്തുക്കള്‍ ഇടനിലക്കാരില്ലാതെ നേരിട്ടെത്തിക്കുവാന്‍ മോദി സര്‍ക്കാരിന്റെ ബജറ്റ് പിന്തുണ നല്‍കുക വഴി ഉല്‍പന്ന വിപണന തകര്‍ച്ച നേരിടുന്ന കേരളത്തിലെ കുടുംബശ്രീ, സ്വശ്രയസംഘങ്ങളുടെ കുതിച്ച് ചാട്ടത്തിന് വഴിയൊരുങ്ങും. സ്ത്രീകളുടെ സംഘസഹായ ഗ്രൂപ്പുകളുടെ ശൃംഖല വഴി വനിത ശാക്തീകരണത്തിനുള്ള ’’സ്വയസിദ്ധ’’പദ്ധതിയിലൂടെ അടല്‍ ബിഹാരി വാജ്‌പേയ് കുടുംബശ്രീയെ കേരളത്തിന് സമ്മാനിച്ചെങ്കില്‍ അടല്‍ജിയുടെ പാത പിന്‍ തുടര്‍ന്ന് മേദിസര്‍ക്കാര്‍ ഇന്ന് അതേ കുടുംബശ്രീക്ക് ഭക്ഷ്യ ഉല്‍പന്ന വിപണനത്തിനുള്ള വന്‍ സാധ്യതയാണ് നല്‍കിയിരിക്കുന്നത്.

(ബിജെപി കോട്ടയം ജില്ലാ മീഡിയാസെല്‍ കണ്‍വീനറാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.