ആലപ്പുഴ: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുടെ പവിത്രത നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും സംസ്‌കാര വിരുദ്ധ ശക്തികള്‍ ഹൈന്ദവാചാരങ്ങള്‍ക്ക് നേരെ കടന്നുകയറുന്നതിനെതിരെയും അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും പന്തളം രാജപ്രതിനിധിയുടെയും നേതൃത്വത്തില്‍ 15ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രസന്നിധിയില്‍ ഏകദിന ഉപവാസ സമരം നടത്തും. സമരത്തിന് കേരള ഗണക മഹാസഭ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഓച്ചിറ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മുരുകന്‍ ഇരവുകാട്, എന്‍.കെ. വിദ്യാധരന്‍, ബൈജു ബാലകൃഷ്ണന്‍, ഹരികൃഷ്ണന്‍ കരുവാറ്റ, വിജയകുമാര്‍ കാര്‍ത്തികപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
















