കോഴിക്കോട്: ലോക വനിതാദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വനിതാ കൂട്ടായ്‌മകളും പ്രതിഷേധങ്ങളും കലാസാംസ്‌കാരിക പരിപാടികളും കായികമത്സരങ്ങളും എല്ലാമായി നഗരവും വനിതാദിനാഘോഷത്തില്‍ പങ്കാളിയായി.
വനിതാ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി കമ്മീഷണര്‍ ഓഫീസ് പരിസ രത്ത് വനിതാ പോലീസും മിനിസ്റ്റീരിയല്‍ സ്റ്റാഫ് അം ഗങ്ങളും തമ്മില്‍ വടം വലി മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അംഗങ്ങള്‍ വിജയികളായി. സിറ്റി പോലീസ് കമ്മീഷ്ണര്‍ ഉമ, സബ് ജഡ്ജ്മാരായ എസ്.എസ്. ലീന, റ്റിറ്റി ജോര്‍ജ്, മജിസ്‌ട്രേറ്റ് ലിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക വനിതാ ദിനാ ചരണത്തിന്റെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ അ സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സിവില്‍സ്റ്റേഷന്‍ എഞ്ചിനീയേഴ്‌സ് ഹാളില്‍ നടന്ന സ്വാസ്ഥ്യ മിഷന്‍ ഹെല്‍ത്തി കോഴിക്കോട് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, അസോസിയേഷന്‍ ഭാരവാഹികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുതലക്കുളത്തെ അലക്കു തൊഴിലാളികള്‍ താമസിക്കുന്ന വെസ്റ്റ്ഹില്ലിലെ കെട്ടിടത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സൗകര്യമില്ലെന്ന് അവര്‍ ചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം. സപ്ലൈകോയിലെ പാക്കിംഗ് തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കാളികളായി. വി.പി.സുഹറ, പി. വിജി, അഡ്വ. അണിമ, ഗാര്‍ഗി, ജാന്‍സി ജോസ്, എം.സുല്‍ഫത്ത്, ശോഭ, രുഗ്മിണി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വനിതാ കമ്മറ്റി പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് ധനസഹായം നല്‍കി.
ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സാര്‍വ്വ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് പതിനയ്യായിരം രൂപ ധനസഹായം നല്‍കി.കോഴിക്കോട് ജില്ലാ വനിതാ കമ്മറ്റി കണ്‍വീനര്‍ കെ.ഷഗീല ചെക്ക് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറിക്ക് കൈമാറി.
















