എടവണ്ണ: കോണ്‍ഗ്രസും, കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരേതൂവല്പക്ഷികളാണെന്നും ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് അവരുടെ മുഖമുദ്രയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്.
പത്തപ്പിരിയം വായനശാലയില്‍ ബിജെപി എടവണ്ണ പഞ്ചായത്ത് സംഘടിപ്പിച്ച ദേശരക്ഷാ സദസും ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രനുള്ള സ്വീകരണ പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കഴിഞ്ഞ ആറ് നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫും, എല്‍ഡിഎഫും നടത്തിയത് ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടിയുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ്. അതുകൊണ്ടാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും വിജയിച്ച മുസ്ലിംലീഗ് എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് ഈ സത്യം തുറന്ന് സമ്മതിച്ചത്. അതുപോലെ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് ഒരുമിച്ച് മത്സരിക്കുന്നത് ഇവരുടെ തനിനിറം വെളിച്ചത്തുവന്നിരിക്കുകയാണെന്നും ഇത് സാധാരണ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതേ സമയം ബിജെപിക്ക് കേരളത്തില്‍ ഓരോ ദിവസവും ജനപ്രീതി വര്‍ധിച്ച് വരികയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിജെപി എടവണ്ണ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.പ്രഭാകരന് നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ രാമചന്ദ്രന്, ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ്, സി.ദിനേശ്, കെ.രാജന്, സി.ശിവശങ്കരന്, കെ.സുരേഷ്, ബിജുഗോപിനാഥ്, സി.വാസുദേവന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: