മുംബൈ: ഇറാനി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ മുംബൈയ്‌ക്ക് വന്‍ ലീഡ്. മുംബൈയുടെ 603 റണ്‍സിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 306നു കൂടാരം കയറി റെസ്റ്റ്. രണ്ടാമിന്നിങ്‌സ് തുടങ്ങിയ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സില്‍. രണ്ട് ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ മുംബൈയുടെ ലീഡ് 299 റണ്‍സ്. സ്‌കോര്‍: മുംബൈ – 603, 2/1, റെസ്റ്റ് ഓഫ് ഇന്ത്യ – 306.
ഒന്നിന് 36 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടങ്ങിയ റെസ്റ്റിനായി പൊരുതിയത് 94 റണ്‍സെടുത്ത മലയാളി താരം കരുണ്‍ നായര്‍. ജയദേവ് ഉനദ്ക്ത് (48), ജയന്ത് യാദവ് (46), ഷെല്‍ഡണ്‍ ജാക്‌സണ്‍ (37), ഫയാസ് ഫൈസല്‍ (28), സുദീപ് ചാറ്റര്‍ജി (23) എന്നിവരും രണ്ടക്കം കണ്ടെങ്കിലും വലിയ സ്‌കോറിലേക്കു മുന്നേറാനായില്ല. മറ്റൊരു മലയാളി താരം അഭിഷേക് നായരുടെ മൂന്ന് വിക്കറ്റ് പ്രകടനം റെസ്റ്റിനെ കുരുക്കി. ഇഖ്ബാല്‍ അബ്ദുള്ള, ജയ് ബിസ്ത എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി അഭിഷേകിന് പിന്തുണ നല്‍കി.
















