അരൂര്‍: പള്ളിപ്പുറം മേഖലയിലെ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ അമിട്ടുകള്‍ കെത്തി നിര്‍വീര്യമാക്കാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി അരൂര്‍ നിയോജകമണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകന്റെ മരണത്തിന്റെ പേരില്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളാണ് അക്രമികള്‍ തകര്‍ത്തത്.
പള്ളിപ്പുറം വീും കലാപഭൂമിയാക്കുവാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തിയതെന്നും യോഗം കുറ്റപ്പെടുത്തി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് ഇത്തരം ഗുരുതരമായ സംഭവമുണ്ടായിട്ടും ക്ഷേത്രഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കാന്‍ തയാറാകാത്തത് എംഎല്‍എയുടെയും സിപിഎം നേതാക്കളുടെയും ഭീഷണിയെ തുടര്‍ന്നാണെന്നും, സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയത് കണ്ടുപിടിച്ച് നിര്‍വീര്യമാക്കാന്‍ പോലീസ് നടപടി സ്വീകരിക്കാത്തപക്ഷം ഇലക്ഷന്‍ കമ്മീഷനടക്കം പരാതി നല്‍കുവാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ടി. സജീവ്‌ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സെക്രട്ടറി എല്‍. പത്മകുമാര്‍, സി.എ. പുരുഷോത്തമന്‍, പെരുമ്പളം ജയകുമാര്‍, അഡ്വ.ബി. ബാലാനന്ദ് എന്നിവര്‍ സംസാരിച്ചു.
















