Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു ന്യായാധിപന്റെ സത്യപ്രസ്താവന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 10:03 pm IST
in Vicharam

മുസ്ലിം സമുദായം ചിലര്‍ക്ക് കേരളത്തിലെയും ഭാരതത്തിലെയും വിശുദ്ധപശുവാണ്. ആ സമുദായത്തില്‍ നടക്കുന്ന ബഹുഭാര്യാത്വം ഉള്‍പ്പെടെയുള്ള വിവേചനങ്ങള്‍ ഒരിക്കലും ചര്‍ച്ചയാവാത്തത് ഇതിനാലാണ്. ഇപ്പോള്‍ മുസ്ലിം വ്യക്തി നിയമങ്ങളില്‍ സ്ത്രീവിവേചനം ഒട്ടേറെയുണ്ടെന്നും സുപ്രീംകോടതിപോലും പിന്തുടരുന്നത് ഈ നിയമമാണെന്നും പറയുന്നത് ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയാണ്. പാഴ്‌സികാരനായ ഒരു മുള്ളര്‍ ആണ് മുസ്ലിം വ്യക്തിനിയമനത്തിന് രൂപംനല്‍കിയത്. അല്ലാതെ ഖുറാനല്ല.

പുരുഷസമൂഹ ചായ്‌വോടെ പാസാക്കിയ ഈ നിയമം സ്ത്രീകളോട് അങ്ങേയറ്റത്തെ വിവേചനമാണ് കാണിക്കുന്നത്. ഖുറാന്‍ സ്ത്രീയ്‌ക്ക് വിവാഹമോചനം അനുവദിക്കുന്നുണ്ടെങ്കിലും വ്യക്തിനിയമമാണ് സമുദായം പിന്തുടരുന്നത്. ഇപ്പോള്‍ ഗാര്‍ഹികപീഡന നിരോധന നിയമം അപര്യാപ്തമാണെന്നും മുസ്ലിം പുരുഷനു നാലുഭാര്യമാര്‍ ആകാമെങ്കില്‍ മുസ്ലിം സ്ത്രീയ്‌ക്കും നാലു ഭര്‍ത്താക്കന്മാര്‍ പാടില്ലേയെന്നുമാണ് കെമാല്‍ പാഷ ചോദിക്കുന്നത്. മുസ്ലിം പുരുഷന് തലാക്ക് ഫോണില്‍കൂടി പറഞ്ഞാലും വിവാഹമോചനം ലഭിക്കും. മുസ്ലിം സ്ത്രീക്ക് അതിന് അധികാരമില്ല. 1939 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിവഴി സ്ത്രീക്ക് വിവാഹമോചനം ലഭിക്കുന്നത്. സ്ത്രീയ്‌ക്കും പുരുഷനും രണ്ടുനിയമമാണ് മുസ്ലിം വ്യക്തിനിയമത്തിലെ വിവേചനഫലമായി ഉണ്ടായിരിക്കുന്നത്.

ഖുറാന്‍ അനുശാസിക്കുന്നത് ആണുങ്ങള്‍ക്ക് എത്ര കല്യാണം വേണമെങ്കിലും കഴിക്കാമെന്നും എപ്പോള്‍ വേണമെങ്കിലും അവളെ ഉപേക്ഷിക്കാമെന്നുമാണ്. മുസ്ലിം സ്ത്രീകള്‍ക്ക് ഒന്നിനോടും പ്രതികരിക്കാനാവാതെ നിസ്സഹായയായി, നിരാലംബയായി ജീവിക്കേണ്ടിവരുന്ന സാഹചര്യമാണ് മുസ്ലിം വ്യക്തിനിയമം നിര്‍ദ്ദേശിക്കുന്നത്. സ്ത്രീക്ക് മനുഷ്യാവകാശംപോലും നിഷേധിക്കുന്ന ക്രൂരമായ ലിംഗനീതിയാണ് മുസ്ലിംസമുദായത്തില്‍ നിലനില്‍ക്കുന്നത്. തെക്കന്‍ മേഖലകളിലെ സ്ത്രീകള്‍ കുറച്ചുകൂടി പ്രതികരണശേഷിയുള്ളവരായതിനാല്‍ ഈ പ്രവണത കുറവാണ്.

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ മതമേലധ്യക്ഷന്മാരും മഹല്ല് കമ്മറ്റികളും വ്യത്യസ്തമായ രീതിയില്‍ കാണുന്നുവെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടുന്നു. ഖുറാന്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ മതമേലധ്യക്ഷന്മാര്‍ ശ്രദ്ധിക്കണമെന്നും അതോടൊപ്പം മഹല്ല് കമ്മറ്റികള്‍ വിവരമുള്ളവര്‍ ഭരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്ത്രീധനം മുസ്ലിം നിയമപ്രകാരം നിഷിദ്ധമാണത്രെ. പുരുഷന്‍ സ്ത്രീകള്‍ക്കാണ് വിവാഹാവസരത്തില്‍ ധനംനല്‍കേണ്ടതെന്ന് ഖുറാന്‍ അനുശാസിക്കുന്നതും അവഗണിക്കപ്പെടുമ്പോള്‍ സ്ത്രീധനം മുസ്ലിം സമുദായത്തിലും വ്യാപകമാണ്. ഗാര്‍ഹികപീഡന നിരോധന നിയമങ്ങളുടെ നിര്‍വചനങ്ങളില്‍ വ്യത്യാസം വരുത്തിയാല്‍ മാത്രമേ നിയമത്തിന്റെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുകയുള്ളൂവെന്നുംകെമാല്‍ പാഷ പറയുന്നു.

മാര്‍ച്ച് എട്ടിന് വരുന്ന വനിതാദിനത്തിന്റെ സന്ദേശം തന്നെ ‘പ്ലാനറ്റ് 50:50’ എന്നാണ്. ലോകം പുരുഷനും സ്ത്രീയ്‌ക്കും 50:50 തലത്തില്‍ ലഭിച്ചാല്‍ മാത്രമേ സ്ത്രീക്ക് നീതി കിട്ടുകയുള്ളൂ. ഇന്നും സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരാണ്. സ്ത്രീധനം കാരണം പെണ്‍ഭ്രൂണഹത്യ വ്യാപകമായ കേരളത്തില്‍ പെണ്‍കുഞ്ഞിന് ജനിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നത് അവള്‍ ജീവിച്ച് വലുതായാല്‍ വിവാഹത്തിന് സ്ത്രീധനം കൊടുക്കേണ്ടിവരും എന്നതിനാലാണ്. ഈ 21-ാം നൂറ്റാണ്ടിലെങ്കിലും സ്ത്രീ പ്രതികരണശേഷി ആര്‍ജിച്ചാല്‍ മാത്രമേ അവള്‍ക്ക് തുല്യനീതി ലഭ്യമാകുകയുള്ളൂ. പ്രതികരിക്കുന്ന സ്ത്രീയെ സമൂഹം പുച്ഛിക്കുന്നു. പക്ഷെ പ്രതികരിക്കാതിരിക്കുന്ന കാരണമാണ് സ്ത്രീയ്‌ക്കെതിരെയുള്ള അക്രമങ്ങള്‍ സഹിക്കേണ്ടിവരുന്നത്. സമൂഹത്തിന്റെ പ്രതികരണമല്ല തന്റെ സ്വരക്ഷയും ആത്മാഭിമാനവുമാണ് പ്രധാനം എന്ന് സ്ത്രീ തിരിച്ചറിയണം. സ്ത്രീയ്‌ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ ഒതുക്കിത്തീര്‍ക്കുന്നത് അതുണ്ടാക്കുന്ന കളങ്കം വിവാഹ കമ്പോളങ്ങളില്‍ അവളുടെ വില കളയുമെന്ന ഭീതിയിലാണ്. സ്ത്രീകള്‍ പ്രതികരണശേഷി ആര്‍ജിച്ചാല്‍ മാത്രമേ തങ്ങള്‍ക്കെതിരെ വീട്ടിലും സമുദായത്തിലും സമൂഹത്തിലും നടക്കുന്ന അക്രമങ്ങള്‍ക്ക് വിരാമമാകുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ ധീരമായ പ്രതികരണങ്ങള്‍ പ്രസക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.