ദുബായ്: രാജ്യാന്തര ക്രിക്കറ്റ് വീണ്ടും ഒത്തുകളിയുടെ നിഴലില്‍. ഒത്തുകളിക്ക് ശ്രമിച്ച ഒരു ടീമും താരങ്ങളും അന്വേഷണം നേരിടുകയാണെന്ന് ഐസിസി അഴിമതി വിരുദ്ധ വിഭാഗം ചെയര്‍മാന്‍ സര്‍ റോണി ഫഌാനഗന്‍ പറഞ്ഞു. ലോക ട്വന്റി 20 തുടങ്ങാനിരിക്കെയാണ് ഐസിസി അഴിമതി വിരുദ്ധ വിഭാഗം ചെയര്‍മാന്‍ സര്‍ റോണി ഫഌാനഗന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
ഇന്നാണ് ട്വന്റി 20 ലോകകപ്പിന്റെ യോഗ്യതാ യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ലോകകപ്പ് മത്സരങ്ങളില്‍ ഒത്തുകളി നടത്താന്‍ ശ്രമിച്ച രണ്ടുതാരങ്ങള്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നാണ് ഫഌനഗന്‍ പറയുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവല്ല. ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് ഒത്തുകളിക്ക് ശ്രമിച്ചത്. പക്ഷേ, ഇതിന്റെ ഉത്തരവാദിത്തം ടീമിന് മുഴുവനാണ്.
എന്നാല്‍ ടീം ഏതാണെന്നോ കളിക്കാരുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല. ലോക ട്വന്റി 20 പൂര്‍ണ്ണമായും അഴിമതി വിരുദ്ധമാക്കുകയാണ് ഐസിസിയുടെ ലക്ഷ്യം.
















