മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ മുന്‍നിര ടീമുകള്‍ ബയേണ്‍ മ്യൂണിച്ചും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ബൊറൂസിയയുടെ തട്ടകത്തില്‍ ഇരു ടീമുകള്‍ക്കും എതിരാളികളുടെ വല ചലിപ്പിക്കാനായില്ല. 25 കളികളില്‍ 63 പോയിന്റുമായി ബയേണ്‍ ഒന്നാമത് തുടരുന്നു. 58 പോയിന്റുള്ള ബൊറൂസിയ രണ്ടാമത്.
മറ്റൊരു കളിയില്‍ ബെയര്‍ ലെവര്‍കൂസനെ അഗസ്ബര്‍ഗ് തളച്ചു (3-3). എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്-ഇന്‍ഗ്ലൊസ്റ്റഡ്റ്റ് (1-1) മത്സരവും സമനിലയില്‍ അവസാനിച്ചപ്പോള്‍, ഷാല്‍ക്കെ ഒന്നിനെതിരെ മൂന്നു ഗോളിന് കോളിനെ തുരത്തി. സ്റ്റുട്ട്ഗര്‍ട്ട് 5-1ന് ഹൊഫെന്‍ഹെയ്‌മിനെയും വെര്‍ഡെര്‍ ബ്രമെന്‍ 4-1ന് ഹന്നൊവറിനെയും വോള്‍ഫ്‌സ്ബര്‍ഗ് 2-1ന് ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെയും കീഴടക്കി.















