റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ കരുത്തരായ നെപ്പോളിക്ക് ജയം. ചീവോയെ ഒന്നിനെതിരെ മൂന്നു ഗോളിന് തുരത്തി നെപ്പോളി. രണ്ടാം മിനിറ്റില്‍ നിക്കോള റിഗോനിയിലൂടെ ആദ്യം ലീഡെടുത്തത് ചീവോ.
ഗോള്‍ വീണതിന്റെ ഞെട്ടലില്‍നിന്നുണര്‍ന്ന് ആറാം മിനിറ്റില്‍ ഗൊണ്‍സാലോ ഹിഗ്വെയ്‌നിലൂടെ ഒപ്പമെത്തിയ നെപ്പോളി, 38ാം മിനിറ്റില്‍ വഌദ് ഇയുലിയന്‍ ചിരിചെസിലൂടെ ലീഡെടുത്തു. 70ാം മിനിറ്റില്‍ ജോസ് കല്ലെജൊന്‍ പട്ടിക തികച്ചു. ജയത്തോടെ 28 കളികളില്‍ 61 പോയിന്റുമായി നെപ്പോളി മുന്നില്‍ക്കയറി. എന്നാല്‍, ഒരു മത്സരം കുറച്ചു കളിച്ച യുവന്റസ് ഇതേ പോയിന്റുമായി രണ്ടാമതുണ്ട്.
കഴിഞ്ഞ ദിവസം ഫിയോന്റീനയെ 4-1ന് തുരത്തിയ എഎസ് റോമ മൂന്നാം സ്ഥാനത്ത്. 28 കളികളില്‍ 56 പോയിന്റുണ്ട് റോമയ്‌ക്ക്. മറ്റൊരു കളിയില്‍ സാംപ്‌ദോറിയ മടക്കമില്ലാത്ത മൂന്നു ഗോളിന് ഹെല്ലാസ് വെറോനയെയും കീഴടക്കി.















