Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:20 pm IST
in Samskriti

ശ്രീ ശുകന്‍ തുടര്‍ന്നു: ‘എന്നില്‍ ഇനിയും സംശയങ്ങള്‍ ബാക്കിയാണ് മഹാരാജന്‍. മായയില്‍ ആമഗ്‌നനായിക്കഴിയുന്നയാള്‍ക്ക് അനാസക്തനാവാന്‍ കഴിയുമോ? ശാസ്ത്രജ്ഞാനം നേടിയിട്ടും നിത്യാനിത്യത്തെ തിരിച്ചറിയാനുള്ള കഴിവും ആര്‍ജ്ജിച്ചിട്ടും മോഹം ബാധിക്കുമെന്നാണെങ്കില്‍ മുക്തി സാദ്ധ്യമാകുന്നതെങ്ങിനെയാണ്? ഇരുട്ട് പോക്കാന്‍ വെളിച്ചത്തെപ്പറ്റി പറഞ്ഞതുകൊണ്ടാവുകയില്ലല്ലോ? അതിനു വിളക്ക് കൊളുത്തുക തന്നെ വേണം.

മനസ്സില്‍ നിന്നും അവിദ്യയുടെ ഇരുളകറ്റാന്‍ ശാസ്ത്രപഠനം മാത്രം മതിയാവുകയില്ല. അത് പരോക്ഷമായ അറിവ് മാത്രമാണ്. അപരോക്ഷാനുഭൂതി, അല്ലെങ്കില്‍ ആത്മാനുഭവം കൊണ്ട് മാത്രമേ അവിദ്യയുടെ ഇരുട്ടകറ്റുന്ന ജ്ഞാനസൂര്യന്‍ ഉദിക്കുകയുള്ളൂ. ജ്ഞാനികള്‍ക്ക് പ്രാണിദ്രോഹം നിഷിദ്ധമാണ്. എന്നാല്‍ ഗൃഹസ്ഥന് പ്രാണിദ്രോഹം കൂടാതെ ജീവിക്കുക സാദ്ധ്യമാണോ? അങ്ങയില്‍ രാജഭോഗം കൈക്കൊള്ളാനുള്ള ആശകള്‍ അടങ്ങിയിട്ടില്ല. യുദ്ധത്തില്‍ ജയിക്കാനും വിത്തം സമ്പാദിക്കാനും അങ്ങ് പരിശ്രമിക്കുന്നു. അങ്ങിനെയുള്ള അങ്ങയെ ജീവന്‍മുക്തനെന്നു പറയാന്‍ എങ്ങിനെ സാധിക്കും? താപസന്മാരേയും കള്ളമ്മാരെയും അങ്ങ് ഒരുപോലെ കാണുന്നില്ലല്ലോ? തന്റെ, അന്യന്റെ എന്നിങ്ങിനെയുള്ള വിവേചനവും അങ്ങേയ്‌ക്കുണ്ട്. അപ്പോള്‍ അങ്ങ് വിദേഹനാവുന്നതെങ്ങിനെ? നാനാ സ്വാദുകള്‍, ശുഭാശുഭങ്ങള്‍ ഇവയെല്ലാം അങ്ങേയ്‌ക്ക് ഒരുപോലെയാണോ?

ജാഗ്രദ്‌സ്വപ്‌നസുഷുപ്തികളും മൂന്നു കാലഭേദങ്ങളും ഉള്ള അങ്ങ് നാലാമത്തെ അവസ്ഥയായ തുരീയത്തില്‍ ആണെന്ന് എങ്ങിനെ പറയാന്‍ കഴിയും? ആന,കുതിര,കാലാള്‍ തുടങ്ങിയ സേനാനിരയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ ‘ഞാന്‍ ഇവയ്‌ക്കെല്ലാം നാഥനാണ്’ എന്ന തോന്നല്‍ അങ്ങില്‍ ഇല്ലെന്നാണോ പറയുന്നത്? സുഖദുഖങ്ങള്‍ അങ്ങേയ്‌ക്ക് ഒരുപോലെയാണോ? പാമ്പിനെ കഴുത്തിലിടുന്നതും മാല കഴുത്തിലണിയുന്നതും അങ്ങേക്ക് ഒരുപോലെയാണോ? മണ്‍കട്ടയും സ്വര്‍ണ്ണവും വിമുക്തന് ഒന്നുപോലെയാണ്. അയാള്‍ എല്ലാവര്‍ക്കും ഹിതകാരിയാണ്. എന്റെ മനസ്സില്‍ ഗൃഹസ്ഥനാവാനുള്ള ആശ തീരെയില്ല. ഒന്നിനോടും ആഗ്രഹമില്ലാതെ സഞ്ചരിക്കാനാണ് എനിക്കിഷ്ടം. നിസ്സംഗനും നിര്‍മമനുമായി കായ്‌കിഴങ്ങുകള്‍ കഴിച്ച് ഇഷ്ടമുള്ളിടത്ത് കിടന്നുറങ്ങണം എന്നേയുള്ളു. രാഗബുദ്ധിയും ഗുണഭേദവും ഇല്ലാത്ത എനിക്ക് സുന്ദരിയായ ഭാര്യയും ധനവും മറ്റും എന്തിനാണ്?

വൈവിദ്ധ്യമാര്‍ന്ന രാഗബുദ്ധി വെച്ചുപുലര്‍ത്തുന്ന അങ്ങ് വിമുക്തനാണെന്ന് പറയുന്നത് വെറും പോങ്ങച്ചമല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു. ശത്രു, ധനം, സൈന്യം, ഇങ്ങിനെ പലതിനെക്കുറിച്ചും ചിന്തിക്കാതെ രാജാവായി ജീവിക്കാന്‍ സാധിക്കുമോ? മിതാഹാരികളും വ്രതനിഷ്ഠരുമായ മാമുനിമാര്‍ പോലും പ്രപഞ്ചവിഷയത്തില്‍ മോഹിച്ചുപോകുന്നു. അങ്ങയുടെ കുലത്തില്‍ പിറന്നവര്‍ക്ക് ‘വിദേഹര്‍’ എന്ന കുലനാമം വെറുതേ കിട്ടുന്നതാണ് എന്ന് തോന്നുന്നു. അതില്‍ കാര്യമൊന്നുമില്ല. വിദ്യാഭ്യാസം തൊട്ടു തീണ്ടാത്തവന് വിദ്യാധരന്‍ എന്ന പേരും, ദരിദ്രന് ലക്ഷ്മീധരന്‍ എന്ന പേരും അന്ധന് ദിവാകരന്‍ എന്ന പേരുമൊക്കെ നാട്ടു നടപ്പാണിപ്പോള്‍! നിന്റെ കുലവാസികള്‍ കര്‍മ്മത്താലല്ല, വെറും നാമത്താല്‍ മാത്രം വിദേഹരായവര്‍ അല്ലേയെന്നു ഞാന്‍ സംശയിക്കുന്നു. അങ്ങയുടെ കുലത്തില്‍ ഉണ്ടായിരുന്ന നിമി ചക്രവര്‍ത്തി ഒരിക്കല്‍ യാഗം ചെയ്യാനായി കുലഗുരുവായ വസിഷ്ഠനെ ക്ഷണിച്ചു. എന്നാല്‍ ആ സമയം ദേവേന്ദ്രന്‍ മറ്റൊരു യജ്ഞത്തിനായി മുനിയെ വിളിച്ചിട്ടുണ്ടായിരുന്നു. ആ യാഗം പൂര്‍ത്തിയാക്കിയ ശേഷം നിമിരാജന്റെ യാഗം ചെയ്യാം എന്നായിരുന്നു മുനിയുടെ നിര്‍ദ്ദേശം.

എന്നാല്‍ നിമി മറ്റൊരാളെക്കൊണ്ട് യാഗം നടത്തിച്ചു. ഈ വാര്‍ത്ത കേട്ട് കോപിച്ച മുനി ‘ഗുരു നിന്ദകനായ നീ നിലംപതിക്കട്ടെ’ എന്ന് രാജാവിനെ ശപിച്ചു. ‘അങ്ങയുടെ ദേഹവും വീണുപോകട്ടെ’ എന്ന് രാജാവും ശപിച്ചു. ‘വിദേഹന്‍’ ആയ രാജാവ് മുനിയെ ശപിച്ചുവത്രേ? അതെങ്ങിനെ സാധിക്കും? ഇതെല്ലാം വെറുമൊരു തമാശയായി തോന്നുന്നു.’

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.