ഏനാത്ത് : വീട്ടില്‍ നിന്ന് 3000 രൂപയും രണ്ടരഗ്രാമിന്റെ മോതിരവും മോഷ്ടിച്ചു. പുതുശ്ശേരിഭാഗം കലാമന്ദിരത്തില്‍ ഓമനയുടെ വീട്ടില്‍നിന്നാണ് പണവും സ്വര്‍ണ്ണവും മോഷ്ടിച്ചത്. ശനിയാഴ്ച്ചരാത്രയിലാണ് സംഭവം. പുറത്തെ കതകുപൊളിച്ച് അകത്തുകടന്ന കളളന് കിടപ്പുമുറിയിലെ മെത്തയ്ക്കടിയില്‍ നിന്നും താക്കോലെടുത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണവും കവരുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അലമാരതുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഏനാത്ത് പോലീസ് സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: